18 കോടിയുടെ മരുന്നിന്റെ മരുന്നിന്റെ നികുതിയും ഇറക്കുമതി തീരുവയും കുറയ്ക്കണമെന്ന് ഹൈബി ഈഡന്‍

0
222

 

സ്‌പൈനല്‍ മാസ്‌കുലര്‍ അട്രോഫി മരുന്നിന്റെ നികുതിയും ഇറക്കുമതി തീരുവയും കുറയ്ക്കണമെന്ന് ഹൈബി ഈഡന്‍ എംപി. ഇതിനായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതാരാമനെയും ആരോഗ്യ വകുപ്പ് മന്ത്രി മനസുഖ് മാന്ദ്യവിയെയും ഹൈബി ഈഡന്‍ എംപി നേരിട്ട് കണ്ട് കത്ത് നല്‍കി. പെനല്‍ മാസ്‌കുലര്‍ അട്രോഫിക്ക് സമാനമായ അസുഖം ബാധിച്ച് ഇന്ന് പുലര്‍ച്ചെ ചികിത്സയിലായിരുന്ന ഇമ്രാന്‍ എന്ന രണ്ട് വയസ്സ്‌കാരന്‍ മരിച്ചിരുന്നു.

ഇന്ത്യയിലെ സ്‌പൈനല്‍ മാസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗത്തിന് മരുന്ന് ലഭ്യമല്ല. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. ഇതില്‍ 23% ഇറക്കുമതി നികുതിയും 12% ജി. എസ്. ടി. യും ചേരുമ്പോള്‍ നികുതി ഇനത്തില്‍ മാത്രം 6.5 കോടിയോളം അധിക ചിലവ് വരും. 18 കോടി രൂപ വില വരുന്ന ഈ മരുന്നിന്റെ നികുതി ഇനത്തില്‍ ലഭിക്കുന്ന തുക ഇന്ത്യ ഗവണ്മെന്റ് ഒഴിവാക്കുകയാണെങ്കില്‍ ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസവും സഹായകരമായിരിക്കുമെന്നും ഹൈബി ഈഡന്‍ എംപി കൂട്ടിച്ചേർത്തു.

ഷിനോജ്