കൂറ്റൻ പെരുമ്പാമ്പ് പക്ഷിയെ വിഴുങ്ങുന്ന ദൃശ്യങ്ങൾ വൈറലാകുന്നു !

0
125

കൂറ്റൻ പെരുമ്പാമ്പ് പക്ഷിയെ വിഴുങ്ങിയ ദൃശ്യങ്ങൾ വൈറലാകുന്നു. സംഭവം നടന്നത് ഫ്ലോറി‍ഡയിലാണ്. ഡസ്റ്റി എന്നായാള്‍ വളർത്തുന്ന പാമ്പാണ് ഫ്ലോറിഡയിലെ തീരദേശങ്ങളിൽ കാണപ്പെടുന്ന കൊക്കിനോദ് സാമ്യം ഉള്ള വേഡർ എന്നറിയപ്പെടുന്ന പക്ഷിയെ വിഴുങ്ങിയത്. എന്നാല്‍ പിന്നീട് പെരുമ്പാമ്പ് ഇതിനെ ഛർദിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഡസ്റ്റി പകർത്തിയ ഈ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്

 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫ്ലോറിഡയിലെ ജനങ്ങള്‍ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ബർമീസ് ഇന്‍ ഇനത്തില്‍ പെട്ട ഈ പെരുമ്പാമ്പുകള്‍. തദ്ദേശീയ ജീവിയല്ലാത്ത ഈ പാമ്പുകള്‍ 15 വര്‍ഷത്തിനിടയില്‍ എപ്പോഴോ ഈ പ്രദേശത്തെത്തിയതാണ്. വളർത്താനായി വാങ്ങിയവർ ഉപേക്ഷിച്ചതാകാം ഇവ ഫ്ലോറിടയില്‍ വന്നു പെടാന്‍ കാരണമെന്നാണ് നിഗമനം. കുറഞ്ഞ സമയം കൊണ്ടു തന്നെ ഉപേക്ഷിക്കപ്പെട്ട പാമ്പുകൾ പെറ്റുപെരുകി. ഇന്ന് ഇവയുടെ എണ്ണം പതിനായിരക്കണക്കിനായിട്ടുണ്ട് .

എതിരാളികളില്ലാത്തതും അനുയോജ്യമായ പരിതസ്ഥിതിയും അനുകൂല കാലാവസ്ഥയും ഇവ പെറ്റു പെരുകാന്‍ കാരണമായി. ഇന്ന് തദ്ദേശീയരായ പല ജീവികളും പെരുമ്പാമ്പിന് ഇരയായി വംശനാശഭീഷണി നേരിടുന്നുണ്ട് . ഈ പെരുമ്പാമ്പുകള്‍ 23 അടി വരെ ശരാശരി നീളം വയ്ക്കുന്നവയും മികച്ച വേട്ടക്കാരും വേഗത്തില്‍ ഒളിക്കാൻ കഴിവുള്ളവരുമാണ് .