‘നന്ദി, ഹോമിനെ സ്വീകരിച്ചതിന്, ഒലിവര്‍ ട്വിസ്റ്റിനെ ഇഷ്ടപ്പെട്ടതിന് – നന്ദിയുമായി ഇന്ദ്രന്‍സ്

0
108

 

‘ഹോം’ സിനിമയെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ സ്വീകരിച്ചതിനും അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും ഇന്ദ്രന്‍സ് നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെ വീഡിയോയിലെത്തിയാണ് താരം നന്ദി അറിയിച്ചത്.റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

താന്‍ ഗുരുതുല്യരായി കാണുന്നവര്‍ മുതല്‍ സമൂഹത്തില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ വരെ തന്നെ അഭിനന്ദനം അറിയക്കാന്‍ വിളിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലായതിനാല്‍ ഏല്ലാ ഫോണ്‍ കോളുകളും തനിക്ക് എടുക്കാന്‍ സാധിച്ചില്ല. തിരക്കു കുറയുന്ന മുറക്ക് താന്‍ എല്ലാവരെയും തിരികെ വിളിക്കാന്‍ ശ്രമിക്കുമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. മഞ്ജു പിള്ളി, ശ്രീനാഥ് ഭാസി, നെസ്ലിന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഷിനോജ്