പട്ന: എച്ച്ഐവി ബാധിതയായ വിധവയായ യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ വച്ച് രണ്ട് പേര്‍ ക്രൂരബലാത്സംഗത്തിനിരയായി. തിങ്കളാഴ്ച രാത്രിയാണ് 22 കാരിയായ യുവതിയെ ക്രൂരബലാത്സംഗത്തിനിരയായത്. പട്ന-ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിനുള്ളിലാണ് സംഭവം നടന്നത് . കൈമൂര്‍ ജില്ലയിലെ യുവതിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. സര്‍വീസ് അവസാനിച്ചിട്ടും ട്രെയിനിന്‍റെ ഒരു വാതിലും ജനലും അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റെയില്‍വേ പൊലീസ് പരിശോധന നടത്തിയത് തുടര്‍ന്ന് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊണ്ടിരിക്കുന്നതും മറ്റൊരാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടെത്തുകയായിരുന്നു.
പോലീസ് ഒരാളെ പിടികൂടിയെങ്കിലും . കൂടെയുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. ബിരേന്ദ്ര പ്രകാശ് സിംഗ് ആണ് പിടിയിലായത്. പ്രതികള്‍ ടിക്കറ്റെടുത്തിരുന്നത് പട്നയിലേക്കായിരുന്നെങ്കിലും ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായതിനെ തുടര്‍ന്ന് അവസരം മുതലെടുത്ത ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍ നിന്ന് എച്ച്ഐവി ബാധിതയായ യുവതി മരുന്നുമായി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഈ സംഭവം

You must be logged in to post a comment Login