പക്ഷിപ്പനി: വളര്‍ത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കും

0
99

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിലേയും വേങ്ങേരിയിലേയും കോഴിഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോഴികളെയും മറ്റു വളര്‍ത്തു പക്ഷികളെയും കൊന്ന് ദഹിപ്പിച്ച് കളയാനും തീരുമാനമായി. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. എന്നാല്‍ മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും പകരം ജാഗ്രത മതിയെന്നും മന്ത്രി കെ രാജുവും കെ കെ ശൈലജയും പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നു. രോഗം പടരാന്‍ സാധ്യതയില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്.