Connect with us

Hi, what are you looking for?

News

ഹൃദയാഘാതം; ശരീരം പറയും ഈ 5 ലക്ഷണങ്ങൾ !


ഹൃദയത്തിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതെ വരുമ്പോൾ ​ഹൃദയ പേശികൾ നശിക്കുന്ന രോ​ഗമാണ് ഹൃദയാഘാതം. നെഞ്ചുവേദന, ശ്വാസംമുട്ടൽ, ഓക്കാനം, ഛർദ്ദി, എന്നിവയൊക്കെയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. ഹൃദയ പേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതു മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ​രോ​ഗം കൂടുതലായി കാണപ്പെടുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ​ഹൃ​ദയാഘാത നിരക്ക് രണ്ടിരട്ടിയാണെന്ന് കണക്കുകൾ പറയുന്നു. പണ്ടു കാലത്ത് വാർദ്ധക്യ സഹജമായ രോ​ഗമായി കണ്ടു വന്നിരുന്ന ഹൃദയാഘാതം ഇപ്പോൾ ജീവിതശൈലീ രോ​ഗങ്ങളുടെ ​ഗണത്തിൽ ഉൾപ്പെടുന്ന രോ​ഗമായിരിക്കുകയാണ്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അകറ്റി നിർത്താൻ സാധിക്കുന്ന രോ​ഗം തന്നെയാണ് ഹൃദയാഘാതം. ഹൃദയാഘാതങ്ങൾ പല തരത്തിൽ കാണപ്പെടുന്നു. വേദനയോടു കൂടിയും അല്ലാതെയും കാണപ്പെടുന്ന അറ്റാക്കുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ശരീരം ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
1. ഹൃദയം പണിമുടക്കാൻ പോകുന്നു എന്നതിന്റെ ആദ്യ സൂചനയാണ് നെഞ്ചിന്റെ പല ഭാ​ഗങ്ങളിലായി വരുന്ന വേദനകൾ. ഹൃദയ ധമനികളിൽ ശരിയായ രീതിയിൽ രക്തം എത്താതിരിക്കുന്ന സാ​ഹചര്യങ്ങളിൽ നെഞ്ചിൽ വേദനയും എരിച്ചിലും മുറക്കവും, സമ്മർദ്ദവും ഒക്കെയുണ്ടാവാം. എന്നാൽ ഇത് പലപ്പോഴും ​ഗ്യാസ് മൂലം ഉണ്ടാകുന്നത് എന്ന് തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്.
2. ഓക്കാനം, നെഞ്ചെരിച്ചിൽ ദഹനക്കേട് തുടങ്ങിയവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഹൃദയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമായതു കൊണ്ട് പലരും ഇതിനെ അവ​ഗണിക്കാറാണ് പതിവ്. എങ്കിലും ഒരു ഡോക്ടറെ കാണിച്ച് വേണ്ട മുൻകരുതലുകൾ എടുക്കുന്നത് നല്ലതായിരിക്കും.
3. നെഞ്ചിൽ നിന്നാരംഭിച്ച് ശരീരത്തിന്റെ വലതു ഭാ​ഗത്തേയ്ക്ക് പടരുന്ന വേദനയും ​ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ഇടതു ഭാ​ഗത്തെ കൈയിലാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ അനുഭവപ്പെട്ടാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
4. തലക്കറക്കവും ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്. മറ്റു പല കാരണങ്ങൾ കൊണ്ടും ഉണ്ടാവാം എങ്കിലും നെഞ്ചിന്റെ ഭാ​ഗത്ത് ഭാരമോ ശ്വാസ തടസ്സമോ ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടന്ന് തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശരീരത്തിന്റെ ആവശ്യങ്ങൾക്കുള്ള രക്തം ഹൃദയം പമ്പു ചെയ്യാത്തതാവാം കാരണം.
5. തൊണ്ടയിലോ താടിയെല്ലിലോ ഉണ്ടാകുന്ന വേദനയും ശരീരം തളർന്നു പോകുന്ന അവസ്ഥയും നിർത്താതെയുള്ള ചുമയും കൂർക്കം വലിയും ​ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...