വ്യക്തി ശുചിത്വം
നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം, സുരക്ഷിത ലൈംഗിക ബന്ധം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറിവില്‍ നിന്നുമാണ്. പരോപജീവി, വിര, ചിരങ്ങ് വ്രണങ്ങള്‍, ദന്തക്ഷയം, അതിസാരം, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നത് വ്യക്തി ശുചിത്വമാണ്. ഇത്തരം രോഗങ്ങള്‍ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാം.
തല ശുചീകരണം
ഷാംബുവോ മറ്റേതെങ്കിലും തല കഴുകാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ട് തല ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴുകുക.
കണ്ണ്, ചെവികള്‍, മൂക്ക് ശുചീകരണം
ദിനവും ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക.
മെഴുക് ചെവിക്കുളളില്‍ നിറയുകയും അത് വായു തടസ്സപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ചെവികള്‍ പഞ്ഞി കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കുക.
മൂക്കിലെ ദ്രാവകങ്ങള്‍ ഉണങ്ങിയ പദാര്‍ത്ഥമാക്കുകയും മൂക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യാം. ആയതിനാല്‍ ആവശ്യാനുസരണം മൂക്ക് വൃത്തിയാക്കുക. കുട്ടികള്‍ക്ക് ജലദോഷമോ മൂക്കൊലിപ്പോ ഉളളപ്പോള്‍ നേര്‍ത്ത തുണി കൊണ്ട് തുടയ്ക്കുക.
വായ് വൃത്തിയാക്കല്‍
നേര്‍ത്ത പല്‍പ്പൊടിയും പേസ്റ്റുകളുമാണ് പല്ല് വൃത്തിയാക്കാന്‍ അഭികാമ്യം. ദിനവും രണ്ട് നേരം പല്ല് വൃത്തിയാക്കുക. രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും. കരിപ്പൊടി, ഉപ്പ്, കടുപ്പം കൂടിയ പല്‍പ്പൊടി എന്നിവ ഉപയോഗിച്ചുളള പല്ല് വൃത്തിയാക്കല്‍ പല്ലിന്‍റെ ഉപരിതലത്തില്‍ പോറലുകള്‍ ഉണ്ടാക്കുന്നു.
ഓരോ ഭക്ഷണശേഷവും വായ് ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇത് പല്ലുകള്‍ക്കിടയില്‍ ആഹാരശകലങ്ങള്‍ ഒളിഞ്ഞിരുന്ന് ദുര്‍ഗന്ധവും അത് മോണയുടെയും പല്ലിന്‍റെ ക്ഷതത്തിനും ഇടയാക്കും.
പോഷക ഗുണമുളള ഭക്ഷണക്രമം. മിഠായി, ചോക്കലേറ്റ്, ഐസ്ക്രീം, കേക്ക് എന്നീ മധുര പലഹാരങ്ങള്‍ കുറയ്ക്കുക.
ദന്തക്ഷയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ദന്ത ഡോക്ടറെ കാണുക.
പതിവും കൃത്യവുമായ പല്ല് വൃത്തിയാക്കല്‍ രീതികള്‍ പല്ലില്‍ ദന്ത ശര്‍ക്കര എന്ന രോഗം തടയാന്‍ സഹായിക്കും.
ത്വക്ക് സംരക്ഷണം
1. ത്വക്ക് ശരീരത്തെ മുഴുവന്‍ പൊതിയുകയും ശരീരാവയവങ്ങളെ സംരക്ഷിക്കുകയും ശരീര ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
2. ത്വക്ക് ശരീരത്തിലെ മാലിന്യത്തെ വിയര്‍പ്പിലൂടെ പുറം തളളാന്‍ സഹായിക്കുന്നു. വൈകല്യം വന്ന ത്വക്കില്‍ വിയര്‍പ്പ് ഗ്രന്ഥികളെ തടയുകയും അത് വ്രണങ്ങള്‍, കുരുക്കള്‍ എന്നിവ ഉടലെടുക്കാനും ഇടയാക്കുന്നു.
3. ത്വക്ക് വൃത്തിയായ് സംരക്ഷിക്കാന്‍ ദിവസവും ശുദ്ധ ജലവും സോപ്പും ഉപയോഗിച്ച് കുളിക്കണം.
കൈ കഴുകല്‍
ഭക്ഷണം കഴിക്കുക, മല വിസര്‍ജ്ജനശേഷം വൃത്തിയാക്കുക, മൂക്ക് വൃത്തിയാക്കുക, ചാണകം നീക്കുക എന്നീ എല്ലാ പ്രവൃത്തികളും ചെയ്യുന്നത് നമ്മുടെ കൈകള്‍ കൊണ്ടാണ്. ഇത്തരം പ്രവൃകളില്‍ ഏര്‍പ്പെടുമ്പോള്‍ നഖത്തിനടിയിലോ തൊലിപ്പുറത്തോ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഓരോ പ്രവര്‍ത്തിക്കുശേഷവും കൈ സോപ്പും വെളളവും (കൈക്കുഴയ്ക്ക് താഴെയും നഖവും വിരലുകള്‍ക്കിടയിലും) ഉപയോഗിച്ച് വൃത്തിയാക്കുന്നത് ധാരാളം രോഗങ്ങള്‍ തടയുന്നു.
കൃത്യമായി നഖം മുറിക്കുക. നഖം കടിക്കുന്നതും മൂക്ക് തോണ്ടുന്നതും ഒഴിവാക്കുക.
കുട്ടികള്‍ ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പരിശീലിപ്പിക്കുക.
രക്തം, മലം, മൂത്രം ഛര്‍ദ്ദി എന്നിവയുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.
മലമൂത്ര വിസര്‍ജ്ജന ശുചിത്വം
മലമൂത്ര വിസര്‍ജ്ജന ശേഷം അത്തരം ഭാഗങ്ങള്‍ ജലം ഉപയോഗിച്ച് മുന്നില്‍ നിന്ന് പുറകിലേക്ക് കഴുകി വൃത്തിയാക്കുക. അതിനുശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്.
കക്കൂസുകള്‍, കുളിമുറികള്‍, അതിന് ചുറ്റുമുളള ഭാഗങ്ങള്‍ എന്നിവ ശുചിയായ് സൂക്ഷിക്കണം.
തുറന്ന സ്ഥലത്തെ മലവിസര്‍ജ്ജനം ഒഴിവാക്കുക.
ജനനേന്ദ്രിയങ്ങളുടെ ശുചീകരണം
പുരുഷനും സ്ത്രീയും തങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ എപ്പോഴും ശുചിയായ് സൂക്ഷിക്കണം.
സ്ത്രീകള്‍ മാസമുറയുടെ ദിനങ്ങളില്‍ ശുദ്ധമായ നേര്‍ത്ത തുണിയോ, നാഫ്കിന്നോ ഉപയോഗിക്കണം. ദിവസവും രണ്ട് തവണയെങ്കിലും ഇത്തരം നാഫ്കിന്‍ മാറ്റണം.
ദുര്‍ഗന്ധത്തോടെയുളള വെളളപോക്കുളള സ്ത്രീകള്‍ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കേണ്ടതാണ്.
മലമൂത്ര വിസര്‍ജ്ജന ശേഷം ശുദ്ധ ജലം ഉപയോഗിച്ച് വൃത്തിയാക്കുക
ജനനേന്ദ്രിയ ഭാഗത്ത് എന്തെങ്കിലും അണുബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.
സുരക്ഷിത ലൈംഗിക വേഴ്ചയ്ക്ക് ഉറ ഉപയോഗിക്കുക.
ലൈംഗിക പ്രവര്‍ത്തിക്കു മുമ്പും ശേഷവും ജനനേന്ദ്രിയങ്ങള്‍ വൃത്തിയാക്കണം.
ഭക്ഷണ പാചക ശുചിത്വം
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കുന്നത് ഭക്ഷണ മലിനീകരണം, ഭക്ഷണത്തിലെ വിഷം, രോഗ വ്യാപനം എന്നിവ തടയാന്‍ സാധിക്കും.
പാചക പ്രദേശവും പാത്രങ്ങളും ശുചിയായ് സൂക്ഷിക്കുക
ചീഞ്ഞതോ അണുബാധ ഏറ്റതോ ആയ ഭക്ഷണ പദാര്‍ത്ഥം ഭക്ഷിക്കുന്നത് ഉപേക്ഷിക്കുക.
പാചകത്തിന് മുമ്പും വിളമ്പുന്നതിന് മുമ്പ് കൈ കഴുകുക
ഉപയോഗത്തിന് മുമ്പ് പച്ചക്കറി പോലുളള ഭക്ഷണപദാര്‍ത്ഥം ശരിയായി കഴുകുക.
ഭക്ഷണ പദാര്‍ത്ഥം കൃത്യമായി സൂക്ഷിക്കുക.
ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് എത്രകാലം വരെ ഉപയോഗിക്കാം എന്ന് പരിശോധിക്കുക.
അടുക്കള മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുക.
ആരോഗ്യ ശുചിത്വം
ബാന്‍റ് എയ്ഡ് ഉപയോഗിച്ച് കെട്ടിയും ശുചിയായും മുറിവുകളെ ശ്രദ്ധിക്കുക.
മരുന്നുകള്‍ വാങ്ങുന്നതിന് മുമ്പ് കാലാവധിയാകാന്‍ പരിശോധിക്കുക
ഒരു ഡോക്ടറുടെ വിദക്ത ഉപദേശ പ്രകാരമല്ലാതെ ഏതൊരു മരുന്നും ഉപയോഗിക്കാന്‍ പാടില്ല.

You must be logged in to post a comment Login