പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും കോടതി കടുത്ത മുന്നറിയിപ്പ് നല്‍കി.
പെരുമാറ്റചട്ടം സംബന്ധിച്ച് ഡി.ജി. പി ഉത്തരവ് ഇറക്കിയാല്‍ മാത്രം പോരാ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഡി.ജി.പി യുടെ ഉത്തരവ് ഇറങ്ങിയതിനു ശേഷവും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് കോടതി പറഞ്ഞു. പെരുമാറ്റചട്ടം സംബന്ധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കി.
