പേരിനൊപ്പം ഭായ് എന്ന് വിളിച്ചില്ല, 20 കാരനെ മ‍ർദ്ദിച്ച് നിലത്തിട്ട ബിസ്കറ്റ് കഴിപ്പിച്ചു

0
60

പൂനെ: പേരിനൊപ്പം ഭായ് എന്ന് ചേ‍ർത്ത് വിളിക്കാത്തതിൽ പ്രകോപിതനായി 20 വയസുകാരനെ മ‍ർദ്ദിച്ചു. കൂട്ടമായി മ‍ർദ്ദിച്ചതിന് പിന്നാലെ നിലത്തേക്കെറിഞ്ഞ ബിസ്കറ്റ് നി‍ർബന്ധപൂർവ്വം കഴിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേ‍രെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂ‍ർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിൻച്വാദിലാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യാഴാഴ്ച പറഞ്ഞു.

Watch True Tv Kerala News on Youtube and subscribe regular updates

പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മർദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാൾ ബെൽറ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവർ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മർദ്ദിക്കുന്നതോടൊപ്പം ഇവ‍ർ ബിസ്കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാൻ യുവാവിനെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.

സ്നേഹ വിനോദ്