മോന്‍സന്റെ പണമിടപാടില്‍ പങ്കില്ല; വീട്ടില്‍ പോയത് ചികിത്സയ്ക്ക്;

0
108

 

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.പി്.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സനുമായി ബന്ധമുണ്ട്, വീട്ടില്‍ പോയിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് വീട്ടില്‍ പോയത്. അവിടെ ചെന്നപ്പോഴാണ് പുരാവസ്തുക്കള്‍ കണ്ടത്. കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ എന്നാണ് എന്നോട് പറഞ്ഞത്. അതിനപ്പുറം ഒരു ബന്ധവുമില്ല. തന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതിക്കാരനെ താന്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല എന്ന് അടിവരയിട്ട് പറയുന്നുവെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇത് കെട്ടിച്ചമച്ച കഥയാണ്. ഇതിനു പിന്നില്‍ പരാതിക്കാരന്റെ ബുദ്ധിയല്ല. ഒരു കറുത്ത ശക്തി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു. ഒരു സെക്രട്ടറിക്ക് എന്താണ് ഈ കേസില്‍ ഇത്ര ജാഗ്രത. സ്വര്‍ണക്കടത്തും ചെവിയില്‍ സ്വകാര്യം പറഞ്ഞ സെക്രട്ടറിയുമൊക്കെ ഉണ്ടായിരുന്നല്ലോ ആ കേസൊക്കെ എവിടെ പോയി. മുഖ്യമ്രന്തിയുടെ ഓഫീസ് ഈ കേസില്‍ ഇത്രയും ജാഗ്രത കാണിക്കുമ്ബോള്‍ അതിനു പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്.

പ്രസാദ്