കോമഡി സ്റ്റാറിന്റെ ഏറ്റവും പുതിയ ന്യൂ ഇയര്‍ സ്പെഷ്യല്‍ എപ്പിസോഡിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ വാര്‍ത്തയാകുന്നത്. ഇത്തവണ ഷോയില്‍ അതിഥിയായി എത്തിയത് മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ താരം ഹരീഷ് കണാരനായിരുന്നു.
രസകരമായ മുഹൂര്‍ത്തങ്ങളാണ് ഷോയില്‍ അരങ്ങേറിയത്. ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് പേടി അല്ലെങ്കില്‍ ക്രഷ് തോന്നുമെന്നും ഹരീഷ് കണാരനെ പോലെയുള്ള ആളുകളെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ ആണ് തോന്നുക എന്നും കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനും തോന്നുന്നുവെന്നുമായിരുന്നു മീരയുടെ കമന്‍റ്. വേദിയിൽ വച്ച് തമാശക്ക് റിമി ടോമിയെ പ്രപ്പോസ് ചെയ്യാൻ ജഗദീഷ് ആവിശ്യപ്പെട്ടതിനെ തുടർന്ന് ഹരീഷ് റിമിയെ പ്രൊപ്പോസ് ചെയ്യുകയുണ്ടായി എന്നാൽ ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു എന്ന് പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്ന് റിമി ടോമിയും പറയുകയുണ്ടായി.

You must be logged in to post a comment Login