ഹെലികോപ്ടർ തകർത്തു, ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന് മുന്നിൽ കുത്തിയിരുന്നു യുവാവിന്‍റെ പരാക്രമം
ഭോപ്പാലിലെ എയർപോർട്ട് എയർക്രാഫ്റ്റ് പാർക്കിങ് ബേയിൽ അതിക്രമിച്ചു കയറി യുവാവിന്‍റെ പരാക്രമം. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് 25 വയസുകാരനായ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർക്കിങ് ബേയിൽ അതിക്രമിച്ചു കയറിയ യുവാവ് ഹെലികോപ്ടറിന്‍റെ നോസ്കോൺ തകർത്തു .പിന്നാലെ ടേക്ക് ഓഫിനൊരുങ്ങിയ സ്പൈസ് ജെറ്റ് വിമാനത്തിനു മുന്നിൽ റൺ വേയിൽ കുത്തിയിരുന്നു .
രാധാ സ്വാമി സത്സങ് ബിയാസിന്‍റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിനാണ് യോഗേഷ് ത്രിപാഠിയെന്ന ചെറുപ്പക്കാരൻ കേടുപാടുകൾ വരുത്തിയത് . യോഗേഷിനെ സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറി. ഹെലികോപ്ടർ തകർത്തയുടൻ യുവാവ് ടേക്ക് ഓഫിനു മുന്നോടിയായി എഞ്ചിൻ സ്പൂളിങ് നടത്തുകയായിരുന്ന സ്പൈസ് ജെറ്റിനു മുന്നിൽ കുത്തിയിരുന്നു .ഉദയ്പൂരിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്ന വിമാനം. യുവാവിന്‍റെ അതിക്രമം കാരണം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ‘ഒരാൾ എയർപോർട്ടിനകത്ത് അനുവാദമില്ലാതെ പ്രവേശിച്ചതായി ഞങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു’ സംഭവത്തെക്കുറിച്ച് മുതിർന്ന പോലീസ് ഓഫീസർ ലോകേഷ് സിൻഹ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടയുടൻ യുവാവ് ഓടിയെങ്കിലും റൺവേയിലെത്തുന്നതിന് മുൻപ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കീഴ്പെടുത്തുകയായിരുന്നെന്നും ലേകേഷ് സിൻഹ പറഞ്ഞു.
Major security breach at Bhopal Airport, a miscreant entered the tarmac and pelted stones at a parked helicopter and as CISF tried to catch him he ran towards the runway and tried to stop a SpiceJet flight. pic.twitter.com/Ibp2LtC8Bu
— Nagarjun Dwarakanath (@nagarjund) February 2, 2020

You must be logged in to post a comment Login