അവശ്യ സാധനങ്ങൾ ലഭ്യമാണോ? നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനം

0
131

ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഓരോ പ്രദേശത്തെയും അവശ്യ സാധന ലഭ്യത നിരീക്ഷിക്കാനായി ഇനി ഓൺലൈൻ സംവിധാനം രംഗത്ത്. ജി എസ് ടി വകുപ്പിൽ രജിസ്റ്റർ ചെയ്ത 19000 വ്യാപാരികളുടെ സ്റ്റോക്ക് വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാരിന്റെ ഈ ഡേറ്റ് അനലിറ്റിക് സംവിധാനം വന്നിട്ടുള്ളത്.

സിംസ് എന്ന് പേരുള്ള ഈ സംവിധാനം വികസിപ്പിച്ചെടുത്തത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ആണ്. ചെറുകിട മൊത്തവ്യാപാരികൾ കൈവശമുള്ള സ്റ്റോക്ക്, ഓർഡർ ചെയ്തിരിക്കുന്ന സ്റ്റോക്ക്, ഇനി ഒരു മാസത്തേക്ക് പ്രതീക്ഷിക്കുന്ന ശരാശരി ഉപഭോഗം എന്നിങ്ങനെയുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഇതു വഴി ഓരോ പ്രദേശങ്ങളിലേക്കുള്ള അവശ്യ സാധനങ്ങളുടെ ലഭ്യത സ്ഥിരീകരിക്കാൻ കഴിയുമെന്നുള്ളതാണ് വലിയ നേട്ടം

ഇതുകൂടാതെ താലൂക്കിലെയും ഓപ്പൺ മാർക്കറ്റ് സ്റ്റോക്ക് നില സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ശേഖരിച്ച് മാപ് ചെയ്യുന്നുണ്ട്. ഇതുവഴി ഏതൊക്കെ ഇടങ്ങളിലാണ് അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് എന്നു കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്നുള്ളതാണ് ഗുണം
.
എൽപിജി സിലിണ്ടർ ഉൾപ്പെടെ 16 ഇനം സാധനങ്ങൾ ആണ് അവശ്യവസ്തുക്കൾ ആയി പരിഗണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാപാരികൾ കൃത്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. വ്യാപാരികൾക്ക് sims.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും സംവിധാനമുണ്ട്.