നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയില്ല : മുഹമ്മദ് റിയാസ്

0
22

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകർന്നതിൽ കരാറുകാർക്ക് എതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു. ഊരാളുങ്കൽ കമ്പനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമാർ ഉൾപ്പെടെ കത്ത് നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ മന്ത്രി ചൂണ്ടിക്കാട്ടി.

നിർമ്മാണത്തിനിടെ കൂളിമാട് പാലം തകർന്നത് ഗൗരവമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുന്നതല്ല സർക്കാർ നയമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ വിശദീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.