രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാനാണ് തീരുമാനം.
രാജ്യത്ത് പല ജില്ലകളിലായി 82 ശതമാനത്തിലേറെ ജനങ്ങളാണ് കോവിഡ് രോഗബാധിതരായുള്ളത്. ഇതിൽ തിരുവനന്തപുരം പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ കേരളത്തിലെ ഏഴ് ജില്ലകളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരിക.
രാജ്യത്ത് ഇരുന്നൂറിലധികം ജില്ലകളിൽ ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ടെത്തിയിരിക്കുന്നത്.
കോവിഡ് ചികിത്സാ വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 2.7 കോടി N95 മാസ്കുകൾ, 16 ലക്ഷം പരിശോധനാ കിറ്റുകൾ, 60000 വെന്റിലേറ്ററുകൾ എന്നിവ അടുത്ത രണ്ട് മാസ കാലയളവിലേക്ക് വേണ്ടി ഒരുക്കുന്നതിനായും കേന്ദ്രം നിർദേശിച്ചു. ലോക് ഡൗൺ കാലാവധി അവസാനിച്ചാലും കേരളത്തിലെ ഏഴു ജില്ലകളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. ഇതു വഴി കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login