മെച്ചപ്പെട്ട ആരോഗ്യത്തിന് സുഖകരമായ ഉറക്കം അനിവാര്യമാണ്. എന്നാല്‍, പകലുറക്കം അത്ര നന്നല്ല. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത്.
ഉച്ചക്ക് മുന്‍പുള്ള അല്പനേരത്തെ ഉറക്കം ഉന്മേഷം പകരുമെങ്കിലും വൈകുന്നേരങ്ങളിലും ദീര്‍ഘനേരമുള്ളതുമായ ഉറക്കം രാത്രിയിലുള്ള ഉറക്കത്തിനെ ബാധിക്കുന്നതായി കാണുന്നു. വീടിനുള്ളില്‍ പകല്‍ ഏറെ സമയം വെറുതേ ചെലവഴിക്കേണ്ടി വരുമ്പോഴാണ് ഈ ഉറക്കം വില്ലനായി എത്തുന്നത്. ഇത് ഒഴിവാക്കാനായി താത്പര്യമുളള മേഖലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഉന്മേഷം പകരും. അത് നിങ്ങളില്‍ പണ്ട് ഉറങ്ങിക്കിടന്ന കലകളെ ഉണര്‍ത്തുകയും ചെയ്യും.
കൊറോണ കാലത്ത് ഉറക്കത്തില്‍ അല്‍പ്പം ശ്രദ്ധിക്കാം….
ആദ്യമായി ഉണരാനുള്ള സമയം തിട്ടപ്പെടുത്തി അലാറം വയ്ക്കാം.
ഉറങ്ങാനുള്ള സമയം നേരത്തെ തന്നെ ഉറപ്പിച്ച്, ആ സമയം അടുക്കുമ്പോള്‍ വിളക്കുകള്‍ അണച്ച് , കിടക്കയില്‍ കിടക്കുന്നത് ഉറപ്പു വരുത്താം.
ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്താം – പല്ലുതെക്കുക , നിശാവസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങി , ചെറിയ തോതിലുള്ള വായനയോ ധ്യാനമോ വരെ കിടക്കുന്നതിനു മുന്‍പുള്ള ചിട്ടകളായി ക്രമീകരിക്കാം.ഇത് ഉറക്ക്കത്തിനു വേണ്ടി മാനസികമായി തയ്യാറെടുക്കാന്‍ സഹായിക്കുന്നതായി കാണുന്നു.
ഉറക്കതിനായുള്ള സമയം ചിലവഴിക്കുന്നതിലുപരി, ദിനചര്യയില്‍ വ്യക്തമായ സമയം പല കാര്യങ്ങള്‍ക്കും നിശ്ചയിക്കുന്നതും ഏറെ നന്നായിരിക്കും.
പുറത്തേക്കെങ്ങോട്ടും പുകുന്നില്ലെങ്കില്‍ കൂടി എന്നും കുളിച്ചു, വൃത്തിയായ വസ്ത്രങ്ങള്‍ ധരിക്കുക. ഭക്ഷണം കഴിക്കുന്നതിന് വ്യക്തമായ സമയം ദിവസതിലുടനീളം പാലിക്കുക. ദിവസത്തില്‍ പ്രത്യേക സമയം ജോലിക്കോ വ്യയാമത്തിനോ ആയി മാറ്റി വെക്കാം.
കിടക്ക ഉറങ്ങാനുള്ള ഇടമായി മാത്രം മാറ്റി വെക്കാം
വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് കിടക്കയെ ഉറക്കവുമായി ബന്ധപ്പെടുത്തി ചിന്തിക്കാനുള്ള അവസരം നമ്മള്‍ കൊടുക്കുന്നത് സുഖനിദ്രക്ക് സഹായിക്കും എന്നാണു. അതിനാല്‍ ഉറക്കത്തിനും ലൈംഗിക ബന്ധത്തിനും മാത്രമായി കിടക്കയെ മാറ്റി വെക്കുക എന്നതാണ് അവര്‍ നിര്‍ദേശിക്കുന്നതും.
അതായത് വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യുന്നവര്‍ കിടക്ക അതിനായി ഉപയോഗിക്കരുതെന്നും, സിനിമ കാണല്‍ പാട്ട് കേള്‍ക്കല്‍ തുടങ്ങിയ വിനോദങ്ങള്‍ക്കായി ലാപ്‌ടോപ് കിടക്കയിലേക്ക് എത്താതെ സൂക്ഷിക്കണമെന്നും വിദഗ്ധര്‍ അനുശാസിക്കുന്നു.
ഉറങ്ങാന്‍ കഷ്ട്ടപെടുന്ന ദിവസങ്ങളില്‍, 20 മിനുട്ടില്‍ കൂടുതല്‍ തിരിഞ്ഞോ മറിഞ്ഞോ ഉറക്കത്തിനായി ശ്രമിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു പകരമായി കിടക്ക വിട്ട്, അരണ്ട വെളിച്ചത്തില്‍ എന്തെങ്കിലും മറ്റ് വിശ്രമാകരമായ കാര്യങ്ങള്‍ ചെയ്യതതിനു ശേഷം ഉറങ്ങാന്‍ ശ്രമിക്കാം.
കിടക്ക വൃത്തിയായും ആകര്‍ഷകമായും വെക്കുന്നത് നല്ല ഉറക്കത്തിനു തികച്ചും പ്രാധാന്യമര്‍ഹിക്കുന്നതാണ്.

You must be logged in to post a comment Login