യു.എ.ഇയിൽനിന്ന് എത്തിയ 3 യാത്രക്കാരിൽ നിന്നായി കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് 2.19 കോടി രൂപയുടെ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആകെ 5 കിലോയിലേറെ സ്വർണമാണ് രണ്ടു ദിവസങ്ങളിലായി ദേഹത്തും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിൽ കസ്റ്റംസ് പിടികൂടിയത്. 22-ആം തിയതി 1.12 കിലോ സ്വർണവുമായി മലപ്പുറം അരിമ്പ്ര സ്വദേശി അനൂപും, ഇന്നലെ 2.36 കിലോ സ്വർണവുമായി താമരശേരി പുളിക്കലകത്ത് ഷൈജുവും , 1.75 കിലോ സ്വർണവുമായി കോഴിക്കോട് അടിവാരം പേട്ടയിൽ ആഷിഖും ആണ് പിടിയിലായത് .

You must be logged in to post a comment Login