ഇടുക്കി : വീടിനുള്ളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം കല്ലാറിലാണ് സംഭവം. അനഘ സുരേന്ദ്രൻ (17) എന്ന വിദ്യാർഥിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. . പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്ത് വാതിലടച്ചു കുറ്റിയിട്ട ശേഷം ജീവനൊടുക്കിയതാണെന്ന് കരുതുന്നു. ജോലിക്കു പോയിരുന്ന പെൺകുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വാതിലില്‍ മുട്ടുകയും ഏറെ നേരം അകത്തു നിന്നും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.

You must be logged in to post a comment Login