ലോക്ഡൗണിനിടെ ജാര്‍ഖണ്ഡില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ ഒൻപതു പേർ അറസ്റ്റില്‍. സുഹൃത്തിനൊപ്പം ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് വീട്ടിലേക്കു യാത്ര തിരിച്ച പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. പെൺകുട്ടിയുടെ സുഹൃത്ത് വഴിയിൽ വച്ച് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസിന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട് .
ലോക്ഡൗണിനെ തുടർന്ന് ഹോസ്റ്റൽ പൂട്ടിയതോടെ പെൺകുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞുവെങ്കിലും പെൺകുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്നാണ് പെൺകുട്ടി തന്റെ സുഹൃത്തിന്റെ സഹായം തേടിയത്. ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെൺകുട്ടിയോട് പറഞ്ഞ പ്രതി അധികം ആൾസഞ്ചാരമില്ലാത്ത മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു . വാഹനം വിജനമായ സ്ഥലത്തു നിർത്തിയ ശേഷം തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും കൂടാതെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

You must be logged in to post a comment Login