സർക്കാരിന്റെ വിവിധ തരത്തിലുള്ള ധന സഹായ പദ്ധതികളുടെ സമ്പൂർണ കന്നട പതിപ്പ് മുഖ്യമന്ത്രി കാസർകോട് പ്രകാശനം ചെയ്തു. ഭാഷാന്യൂനപക്ഷങ്ങളുടെ നിരവധി കാലങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കുമ്പള ജില്ലാ സഹകരണ ആശുപത്രി കെട്ടിടത്തിൽ വെച്ചു നടന്ന ഉദ്ഘാനടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകത്തിന്റെ പതിപ്പ് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീന് നൽകിയാണ് സർക്കാർ ധന സഹായ പദ്ധതികളുടെ കന്നട പതിപ്പ് പ്രകാശനം ചെയ്തത്. ചടങ്ങിൽ റവന്യൂ ,ഭവന നിർമ്മാണ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി , എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമൻ, മുൻ എംപി പി കരുണാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എജി സി ബഷീർ മുൻ എംഎൽഎമാരായ ,കെ കുഞ്ഞിരാമൻ, സി എച്ച് കുഞ്ഞമ്പു, സി ടി അഹമ്മദലി, ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം വി ബാലകൃഷ്ണൻ മാസ്റ്റർ, മഞ്ചേശ്വരം കാസർകോട് താലൂക്കുകളിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ നൗഷാദ് അരീക്കോട്, രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക കമ്മിറ്റി സെക്രട്ടറി കെ ആർ ജയാനന്ദ്, കാസർഗോഡ് ജില്ല സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് കെ ചന്ദ്രശേഖരൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലയിൽ കന്നട മാത്രം അറിയുന്ന ഒരുപാട് ജനങ്ങൾ അധിവസിക്കുന്നുണ്ട് അവർക്ക് വലിയ ഒരു സഹായമാണ് ഈ പുസ്തകം. കാസർഗോഡ്കോട് ജില്ലയിൽ ഭാഷാ ന്യൂനപക്ഷ മേഖലയിൽ സർക്കാരിന്റെ വിവിധ ധനസഹായ പദ്ധതികൾ എത്തിക്കുന്നതാണ് കന്നടയിൽ സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് . സർക്കാരിന്റെ കീഴിൽ നടപ്പിലാക്കുന്ന വിവിധ ക്ഷേമ, സഹായ പദ്ധതികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പുസ്തകത്തിന്റെ മലയാളം പതിപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

You must be logged in to post a comment Login