പന്നിയങ്കര മേഖലയിലെ പലയിടങ്ങളിലും രാത്രി അജ്ഞാതരൂപത്തെ കാണുന്നതായി നാട്ടുകാർ. പന്നിയങ്കര, മാത്തോട്ടം, പയ്യാനക്കൽ, കണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി രാത്രി കാലത്ത് അജ്ഞാതരൂപത്തെ കാണുന്നത്. അടുക്കളവാതിലിലും ജനലുകളിലും മുട്ടും വീടുകൾക്കു നേരെ കല്ലും വടികളും എറിയും എന്നാൽ വാതിൽ തുറക്കുമ്പോൾ ഓടിമറയും.
പലയിടങ്ങളിലും ഒരേ സമയം കണ്ടതിനാൽ ഒന്നിലേറെപ്പേരുണ്ടെന്നു കരുതുന്നു. എന്നാൽ എവിടെയും മോഷണശ്രമം നടന്നിട്ടില്ല. രാത്രി കാവലിരിക്കാൻ ലോക്ഡൗണിൽ നാട്ടുകാർക്കു പറ്റുന്നില്ല. ദുരൂഹസാഹചര്യത്തിൽ കഴിഞ്ഞ ദിവസം 2 യുവാക്കളെ നാട്ടുകാർ പിടികൂടിയെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു മനസ്സിലാക്കിയതോടെ വിട്ടയച്ചു.