കോവിഡ് ബാധ നിയന്ത്രണങ്ങളെ തുടർന്ന് ചെറായി ബീച്ചിലെ ഹോം സ്റ്റേകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നു ജർമ്മൻ സ്വദേശികളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും അവർക്ക് കേരളം വിടാൻ താല്പര്യം ഇല്ല . ഇന്നലെയോടെയാണ് ഇവരുടെ നിരീക്ഷണ കാലാവധി അവസാനിച്ചത് .അനുകൂല സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ ഇവരെ നാട്ടിലെത്തിക്കാൻ ജർമ്മൻ സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോളത്തെ സാഹചര്യത്തിൽ ഇവിടെ തന്നെ തുടരാനാണ് ഇവരുടെ തീരുമാനം . ലോകമാകെ കോവിഡ്ഭീഷണിയിൽ തുടരുമ്പോൾ തങ്ങളുടെ രാജ്യത്തെക്കാൾ ഇപ്പോൾ സുരക്ഷ കേരളത്തിലാണെന്നാണ് ഇവർ പറയുന്നത്, ഇക്കാര്യം മൂവരും ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട് ജൂൺ വരെയാണ് ഇവരുടെ വിസയുടെ കാലാവധി

You must be logged in to post a comment Login