എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ശക്തയായ നായികയായിരുന്നു നടി ഗീത. അക്കാലത്ത് മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച വ്യക്തിയായിരുന്നു ഗീത. മലായാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും അന്നത്തെ ഹാസ്യ നിരയ്ക്ക് ഒപ്പവും ഗീത അഭിനയിച്ചിട്ടുണ്ട്.
പഞ്ചാഗ്‌നി, ലാല്‍സലാം തുടങ്ങി വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച ഗീത മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ നഷ്ടപ്പെടുത്തിരുന്നു. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തു ലോഹിതദാസ് രചന നിര്‍വഹിച്ച വാത്സല്യം എന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായിക ഗീതയായിരുന്നു.
ആ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു ഗീതയ്ക്ക് സിബി മലയില്‍ സംവിധാനം ആകാശദൂത് എന്ന സിനിമയിലേക്കുള്ള ഓഫര്‍ വരുന്നത്. രണ്ട് സിനിമയും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഗീത ആകാശദൂത് എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
1993ല്‍ പുറത്തിറങ്ങിയ വാത്സല്യം സൂപ്പര്‍ ഹിറ്റായെങ്കിലും ആകാശദൂത് എന്ന ചിത്രം ലഭിച്ചിരുന്നുവെങ്കില്‍ ഗീത എന്ന നടിയുടെ അന്നത്തെ സ്റ്റാര്‍ വാല്യൂ ഒന്നുകൂടി മുകളിലേക്ക് ഉയരുമായിരുന്നു. അത്രയ്ക്ക് ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ആകാശദൂതിലെ ആനി. ആനിയായി അഭിനയിച്ചത് മാധവി ആയിരുന്നു.
വാത്സല്യത്തില്‍ ഗീത ചെയ്ത മാലതി എന്ന നായിക കഥാപാത്രവും മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍ നായരെ പോലെ ആഴമുള്ള കഥാപാത്ര സൃഷ്ടിയായിരുന്നു. സീമയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി ഏറ്റവും ശോഭിച്ചിട്ടുള്ള നായിക നടിയായിരുന്നു ഗീത.

You must be logged in to post a comment Login