വില്ലനായത് ഗ്യാസ് ഹീറ്റർ, കണ്ണീരോർമ്മയായി കുട്ടികളടക്കം എട്ടുപേർ
നേപ്പാൾ : എട്ടു മലയാളികളെ ഒരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായത് മുറിയിലെ ഗ്യാസ് ഹീറ്റർ. കടുത്ത തണുപ്പ് അകറ്റുവാൻ വേണ്ടി ഇവർ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മോണോക്സൈഡ് ചോരുകയും ഇത് മുറിയിൽ വ്യാപിക്കുകയും ചെയ്തതാണ് മരണകാരണം. കാർബൺ മോണോക്സൈഡ് ഒരു സ്ലോ പോയിസൺ ആണ്. ഉറക്കത്തിൽ ഇത് ശ്വസിച്ചാൽ നമ്മൾ പതുക്കെ അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യും. ഒരു ഗെറ്റ് ടുഗദറിനായി നേപ്പാളിൽ എത്തിയ 15 അംഗ സംഘത്തിൽ എട്ടുപേരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറി തുറക്കായതപ്പോൾ അസ്വഭാവികത തോന്നിയതിനെ തുടർന്നാണ് ഹോട്ടലിലെ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറന്നത്. മരിച്ചവരിൽ 3 പേരുടെ പോസ്റ്റുമാർട്ടം ത്രിഭുവൻ ആശുപത്രിയിൽ പൂർത്തിയായി. ഉച്ചയോടെ എട്ടു മൃതദേഹങ്ങളുടെയും പോസ്റ്റുമാർട്ടം പൂർത്തിയാകും. നാളെ രാവിലെ എയർ ഇന്ത്യാ ഫ്ലൈറ്റിൽ 8 പേരുടെയും മൃത ദേഹങ്ങൾ നാട്ടിലെത്തിക്കും. സംഘത്തിലുള്ള ബാക്കി ആളുകൾ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്രമോഡി മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാഗങ്ങളെ അനുശോചനം അറിയിക്കാൻ നിർദ്ദേശം നൽകിയതായും കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. നേപ്പാളിലെ ഇന്ത്യൻ എംബസി എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളുടെ സങ്കടത്തിൽ ഹൃദയംകൊണ്ടു പങ്കു ചേരുന്നു എന്നും മന്ത്രി മുരളീധരൻ കൂട്ടിച്ചേർത്തും.
തിരുവന്തപുരം പാപ്പനംകോട് ശ്രീചിത്തിര തിരുന്നാൾ എൻജനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ നാലു സുഹൃത്തുക്കളും സൗഹൃദത്തിന്റെ ഓർമ്മ പുതുക്കാനാണ് നേപ്പാളിലേയ്ക്ക് യാത്ര തിരിച്ചത്. അപകടത്തിൽ മരണപ്പെട്ട പ്രവീണാണ് റീ യൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അപകടത്തിൽ മരിച്ച രഞ്ജിത്തിന്റെ മകൻ മാധവ് മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ നിന്നുമായിരുന്നു ഇവരുടെ യാത്ര ആരംഭിച്ചത്.

You must be logged in to post a comment Login