ഗബ്രിയേൽ ജീസുസ് ആഴ്സണലിൽ; കരാർ അഞ്ച് വർഷത്തേക്ക്

0
42

ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലുമായി കരാറൊപ്പിട്ടു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ജീസുസിനെ ആഴ്സണൽ സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്കാണ് കരാർ. ഇതോടെ 2027 വരെ താരം ആഴ്സണലിൽ തുടരും. 45 മില്ല്യൺ യൂറോയാണ് താരത്തിനു വേണ്ടി ആഴ്സണൽ മുടക്കിയ ട്രാൻസ്ഫർ തുക.

ജർമൻ ക്ലബായ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് എർലിൻ ഹാലൻഡിനെ ടീമിലെത്തിച്ചതോടെയാണ് ജീസുസിനെ വിൽക്കാൻ സിറ്റി തീരുമാനിച്ചത്. 2017 മുതൽ സിറ്റിയുടെ താരമായ ജീസുസ് 159 മത്സരങ്ങളിൽ നിന്ന് 58 ഗോളുകൾ നേടിയിട്ടുണ്ട്.