ഓരോ പുതുവർഷവും ഓരോ പ്രതീക്ഷകളാണ്. എല്ലാം നാളെ ശരിയാകും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരാണ് മനുഷ്യർ. ഓരോ വർഷം തുടങ്ങുമ്പോഴും നാമെല്ലാം ആഗ്രഹിക്കുന്നത് ഈ വർഷം ഭാഗ്യങ്ങളുടേതാകണം എന്നു തന്നെയാണ്. എങ്കിൽ 2020 ന്റെ തുടക്കത്തിൽ തന്നെ ഈ വർഷം ഭാഗ്യ രേഖ തെളിയുന്ന രാശിക്കാർ ആരൊക്കെയാണ് എന്ന് ഒന്ന് നോക്കാം
ധനു രാശി
ധനു രാശിയിൽ പിറന്നവർക്ക് ഈ പുതുവർഷം സമ്പൽ സമൃദ്ധിയുടേതായിരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങി ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭാഗ്യം ഇവരെ തുണക്കുന്ന വർഷമാണ് 2020. പുതിയ വീടവയ്ക്കുന്നതിനും ഗൃഹത്തിന്റെ അറ്റകുറ്റ പണികൾ തീർക്കുന്നതിനും സാധിക്കും. ബിസിനസ് മേഖലയിൽ അഭിവൃദ്ധിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയുന്ന വർഷമാണിത്.
ചിങ്ങം രാശി.
ചിങ്ങം രാശിക്കാർക്കും ഒരു പാട് പ്രയത്നിക്കാതെ തന്നെ വിജയം കൂടെ നിൽക്കുന്ന വർഷമാണ് 2020. സാമ്പത്തികമായി ഉയർച്ച കൈവരുന്ന വർഷമായിരിക്കും ഇത്. ചിങ്ങം രാശിക്കാരുടെ പങ്കാളിക്കും അഭിമാനാർഹമായ വിജയം പ്രതീക്ഷിക്കാം. പുതിയ ജോലിക്കും അപത്രീക്ഷ ധനവരവിനും സാദ്ധ്യത. വിവാഹം കഴിഞ്ഞതിന് ശേഷം കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ സന്താന ലബ്ധിയുടെ കൂടെ കാലമാണ് ഈ പുതുവർഷം
ഇടവ രാശി.
ഇടവം രാശിക്കാർക്കും ഇത് ഭാഗ്യ വർഷമാണ്. സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം ഈ വർഷം ഇവർക്ക് സാധ്യമാകും ഇശ്വര ചിന്തകളിൽ മുഴികി ജീവിക്കുകയാണെങ്കിൽ ഉയർച്ച നിശ്ചയമായിരിക്കും. ജോലി ലഭിക്കുകയോ പ്രമോഷൻ കിട്ടുകയോ ചെയ്യും. ഇടവം രാശിക്കാരുടെ മക്കളുടെ ജീവിതത്തിലും ഈ വർഷം ഒരുപാട് നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങുന്നതിനും പൂർവ്വിക സ്വന്ത് ലഭിക്കുന്നതിനും ഭാഗ്യം കാണുന്നു.
കന്നി രാശി
കന്നി രാശിക്കാർക്ക് ഈ 2020 മികച്ച വർഷമായിരിക്കും. വിവാഹം നടക്കുന്നതിനും പ്രണയ കാര്യങ്ങളിൽ വിജയം കാണുന്നതിനും നല്ല വർഷമായിരിക്കും ഇത്. ഇതിൽ തന്നെ ഫെബ്രുവരി മാസം പല നല്ല മാറ്റങ്ങളും നടക്കാൻ സാധ്യത കാണുന്നുണ്ട്. കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. സന്താന ലബ്ധി ഉണ്ടാവും

You must be logged in to post a comment Login