ശ്രീലങ്കയിലെ തെക്ക് പടിഞ്ഞാറന്‍ വനമേഖലയില്‍ നിന്ന് പുതിയ ഒരിനം പാമ്പിനെ ഗവേഷക സംഘം തിരിച്ചറിഞ്ഞു. ചിത്രശേഖരാ ബ്രിഡില്‍ സ്നേക്ക് എന്ന ഇനം പാമ്പ് വര്‍ഗ്ഗം ശ്രീലങ്കയില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്തവയായിരുന്നു . പ്രശസ്ത സസ്തനി ഗവേഷകനായ ഡോ. ചിത്രശേഖരയുടെ സ്മരണാര്‍ത്ഥമാണ് ഈ ഒരു പ്രത്യേകയിനം പാമ്പിന് ചിത്രശേഖരാ ബ്രിഡില്‍ സ്നേക്ക് എന്ന പേരു നല്‍കിയത്.
വർഷങ്ങളോളം വരുന്ന നീണ്ട രഹസ്യത്തിനാണ് ഈ കണ്ടെത്തലോടെ വിരാമമിട്ടിരിക്കുന്നത് എന്നാണ് ശാസ്ത്രലോകം ഉന്നയിക്കുന്നത്.2009 ൽ വനത്തിനകത്തെ പാതയിൽ നിന്ന് വണ്ടി കയറി ചത്ത നിലയിലാണ് ഈ പാമ്പിന്റെ ശരീരം ലഭിച്ചത്. പിന്നീട് ഈ പാമ്പിന്റെ ശരീരം പഠനവിധേയമാക്കുക യായിരുന്നു. വണ്ടി കയറി ചത്തനിലയിലായിരുന്നെ ങ്കിലും ഭേദപ്പെട്ട നിലയിലാണ് ശരീരം കിട്ടിയത്.അതുകൊണ്ട് തന്നെ ഈ പാമ്പിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സാധിച്ചു.
വലിയ കേടുപാടുകളൊന്നും തന്നെ ഇല്ലാതിരുന്നതിനാൽ പഠനം വളരെ സുഖമമായി തന്നെ നടന്നു എന്നാണ് പറയപ്പെടുന്നത്.പഠനത്തിനുശേഷം ശ്രീലങ്കയിൽ ഇതുവരെ കാണാത്ത അപൂർവ്വ ഇനം പാമ്പ് ആണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് സ്ഥാപിച്ചെടുക്കുന്ന വളരെയധികം ബുദ്ധിമുട്ടായിരുന്നു. പിന്നീട് 2017 ൽ പാമ്പിനെ കുറിച്ചുള്ള ഈ പഠനത്തിൽ വലിയൊരു ട്വിസ്റ്റ് ആണ് സംഭവിച്ചത്. 2009ൽ ലഭിച്ച അതേ പാമ്പിന്റെ വർഗ്ഗത്തിലെ ഒരിനം പാമ്പിനെ ശ്രീലങ്കയിലെ കനേലിയ വനമേഖലയില്‍ നിന്ന് ലഭിച്ചു.
ഇതോടെ 2016 വരെ ചത്തിട്ടുള്ള പാമ്പിന്‍റെ ശരീരത്തില്‍ നിന്ന് ലഭിച്ച തെളിവുകളെല്ലാം ഒത്തു നോക്കാന്‍ ഗവേഷകർക്ക് കഴിഞ്ഞു.അതോടെ ശ്രീലങ്കയില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്തവയാണ് ഈ ഇനം പാമ്പെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീട് പ്രശസ്ത സസ്തനി ഗവേഷകനായിരുന്ന ഡോ. ചിത്രശേഖരയുടെ സ്മരണാര്‍ത്ഥം ചിത്രശേഖരാ ബ്രിഡില്‍ സ്നേക്ക് എന്ന പേര് സ്ഥിരീകരിക്കുകയായിരുന്നു.

You must be logged in to post a comment Login