കൊറോണ വൈറസ് എല്ലാവരും പ്രവാചകന്മാർ : കാണിപ്പയ്യൂർ നമ്പൂതിരിയും പ്രവചിച്ചിരുന്നു !

0
254

 

കൊറോണ വൈറസ് ലോകരാജ്യങ്ങളെ കീഴടക്കിയ അന്നുമുതൽ നമ്മൾ കേൾക്കുന്ന വാർത്തയാണ് ഈ വൈറസ് പ്രവചിച്ച മഹാന്മാരെ കുറിച്ച് . യൂട്യൂബ് മുഴുവൻ ഈ മഹാരഥന്മാരെ കുറിച്ചുള്ള വാർത്തകളും , ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ കമൻറുകളും ആണ്. ലോകാവസാനം ആയെന്നു പ്രവചിക്കുന്ന പ്രവാചകന്മാരാണ് ഏറ്റവും കൂടുതൽ. ബൈബിൾ വചനങ്ങളുടെ കൂട്ടുപിടിച്ചു കൊണ്ടാണ് ക്രിസ്ത്യൻ പ്രവാചകന്മാർ ലോകാവസാനത്തെ സാക്ഷ്യപ്പെടുത്തുന്നത് . വർഷങ്ങൾക്കു മുൻമ്പ് ലോകത്തിന് ഈ അവസ്ഥ വരുമെന്ന് പഴയനിയമം പ്രവചിച്ചതായിട്ടുള്ള വാട്സ്ആപ്പ് മെസ്സേജുകൾ ഇതിനോടകം എല്ലാവർക്കും കിട്ടിക്കാണും.

ഇതിനോടകം തന്നെ കാണിപ്പയ്യൂർ നമ്പൂതിരിയുടെ വിഷു ഫലവും നമ്മളെല്ലാവരും കേട്ടിരിക്കും. ലോകം മുഴുവനും പീഡകൾ കൊണ്ട് നിറയുമെന്ന് അദ്ദേഹം തൻറെ വിഷുഫലത്തിൽ പ്രവചിച്ചതായി തെളിവുകൾ നിരത്തി വെക്കുന്നു. ഈ പീഡകൾ രണ്ട് വർഷത്തോളം ലോകത്ത് നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ മെയ്യ് മാസം അവസാനത്തോട് കൂടി ഈ അവസ്ഥ മാറുമെന്നൊണ് അദ്ദേഹത്തിൻ്റെ പക്ഷം. ഇതിനോടൊപ്പം ഇന്ത്യൻ ഗവൺമെൻ്റിനോട് അദ്ദേഹത്തിന് പറയാൻ ഉള്ളത് ,ജൂൺ മുപ്പത് വരെ വിദേശത്ത് നിന്നും ആരെയും ഇന്ത്യയിലേയ്ക്ക് കടത്തിവിടരുത് എന്നാണ്. ഇത് പ്രവചനം ആണോ, ഇപ്പോഴത്തെ സാഹചര്യം വെച്ച് തള്ളി മറച്ചതാണോ എന്ന് ആർക്കറിയാം.
പ്രളയ സമയത്ത് തൻ്റെ ഒരു വീഡിയോ തെറ്റായി പ്രചരിപ്പിച്ചു എന്നും. ഇപ്പോഴും തൻ്റേതാണെന്ന് പറഞ്ഞ് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പരിഭവിച്ചു.
ലോകം മുഴുവൻ ഇങ്ങനെയുള്ള പ്രവചനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ .വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ ഒരു ഫ്രഞ്ച് പ്രവാചകൻറെ പ്രവചനങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാവരിലും ഭീതി ഉണർത്തുന്നതാണ് . സ്വന്തം മരണം വരെ പ്രവചിച്ചു എന്ന് പറയപ്പെടുന്ന നോസ്ട്രഡാമസിനെ കുറിച്ചാണ്   പറഞ്ഞു വരുന്നത്. കൊറോണ വൈറസ്സും ,മുല്ലപ്പെരിയാർ തകരുമെന്നും, നരേന്ദ്രമോദി ഇന്ത്യ ഭരിക്കും എന്നും 500 വർഷം മുൻപ്  ഇയ്യാൾ പ്രവചിച്ചു എന്നു പറഞ്ഞാണ് ഈ വാർത്ത പ്രചരിപ്പിക്കുന്നത് . ഇതുപോലുള്ള ഒരുപാട് പ്രവചനങ്ങളുടെ കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്കും യൂട്യൂബും അടക്കമുള്ള സോഷ്യൽ മീഡിയകൾ.
ചെറിയ കുട്ടികൾ മുതൽ 90 വയസ്സ് വരെയുള്ള പ്രവാചകന്മാരുടെ നീണ്ട നിരയാണ് ഇപ്പോൾ ലോകത്തുള്ളത് . ഈ പ്രവാചകന്മാരോടെല്ലാം എനിക്ക് ഒരേ ഒരു ചോദ്യമേ ഉള്ളൂ. ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കും എന്ന വാർത്ത എന്തുകൊണ്ട് നിങ്ങൾ ലോകത്തെ നേരത്തെ അറിയിച്ചില്ല .അങ്ങനെയായിരുന്നെങ്കിൽ ലോകത്തിന് ഈ ദുരവസ്ഥ ഇപ്പോൾ വരുമായിരുന്നോ? ഏതെങ്കിലും പ്രവാചകന്മാർ ആർട്ടിക്കിൾ വായിക്കുന്നുണ്ടെങ്കിൽ ഉത്തരം നൽകേണ്ടതാണ്…..

– Prasad mullamkuzhy