Connect with us

Hi, what are you looking for?

News

കേരളത്തിന്റെ ലോഗോ വച്ച്‌ സായിപ്പന്മാര്‍ ടി-ഷര്‍ട്ട് അടിച്ചു തുടങ്ങി

അമേരിക്കയില്‍ നിന്നെത്തിയ നിക്കോള ടിമോഷെ കേരളത്തെ പറ്റി പാടിയ പാട്ടും ,വീഡിയോയും മലയാളികളാകെ ഏറ്റെടുത്തിരിക്കുകയാണ്.

കേരളത്തിന്റെ ലോഗോ വച്ച്‌ സായിപ്പന്മാര്‍ ടി-ഷര്‍ട്ട് അടിച്ചു തുടങ്ങി എന്ന പേരില്‍ ആ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.ഉക്രെയിന്‍കാരനാണെങ്കിലും അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നിക്കോള സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആല്‍ബം ഇറക്കിയത്. ആളിപ്പോള്‍ കോഴിക്കോട് ‘വീട്ടിരിക്കുക’യാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലോക്കായതില്‍ സന്തോഷിക്കുകയാണെന്ന് പ്രകടനത്തില്‍ നിന്നും പാട്ടിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം.കേരളത്തിന്റെ പടം ടി-ഷര്‍ട്ടില്‍ പിടിപ്പിക്കുന്നതും അത് ധരിച്ച്‌ ആഘോഷിക്കുന്നതുമാണ് വീഡിയോയില്‍.കേരളത്തിനെ പ്രശംസിക്കുന്ന ഇംഗ്ളീഷ് വരികള്‍ക്കൊടുവില്‍ പച്ചമലയാളത്തില്‍ സായിപ്പിന്റെ ഡയലോഗ് ഇങ്ങനെ – ‘നമ്മുടെ നാട് നമ്മുടെ വീട്’. ബാക്ക് ടു ലൈഫ് എന്ന ടാഗിലാണ് ആഘോഷം സമൂഹമാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.

കേരളത്തിലും മറ്റും കറങ്ങാന്‍ എത്തത്തിയതാണ് സഞ്ചാരസാഹിത്യകാരനും മ്യൂസിക് വീഡിയോകളുടെ സംവിധായകനുമൊക്കെയായ നിക്കോള.ഇവിടുത്തെ പറോട്ടയൊക്കെ വലിച്ചു കീറി കഴിച്ച്‌, ബീച്ചുകളിലും നാട്ടുവഴികളിലും ഉല്ലസിച്ച്‌ നടന്നപ്പോഴാണ് ലോക്കായി പോയത്. ഇപ്പോള്‍ താമസിക്കുന്നിടത്തു നിന്ന് പുറത്തുപോകാനാവാത്തതിനാല്‍ മ്യൂസിക് വീഡിയോകള്‍ നിര്‍മ്മിച്ച്‌ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കുകയാണ്.
പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിക്കോള ആദ്യം ഞെട്ടി. ചെന്നൈ വഴി മുംബയില്‍ പോകാനായിരുന്നു പ്ലാന്‍. പിന്നീട് മനസിലായി എല്ലാ നല്ലതിനാണെന്ന്. അമേരിക്കയിലെങ്ങാനും എത്തിയിരുന്നെങ്കില്‍ ഇപ്പോൾ…..

 

 

 

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...