ശരീര സൗന്ദര്യം തേടി ജിമ്മില്‍ പോകും മുമ്പ് അറിയൂ ഇക്കാര്യങ്ങള്‍…

0
114

ഒരു ദിവസംകൊണ്ട് പൊണ്ണത്തടി കുറച്ച് ആരോഗ്യവാനാകാം എന്ന വിചാരത്തിലാണ് പലരും ജിംനേഷ്യത്തിലേയ്ക്ക് പോകുന്നതു തന്നെ. നാട്ടിന്‍പുറങ്ങളി ല്‍ പോലും ജിമ്മുകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങിയതോടെ ഫിറ്റ്നസിന്റെ കാര്യത്തില്‍ മലയാളിയും ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.

ഇതിനിടെയിലും ചിലര്‍ ട്രെഡ്മില്‍ വീട്ടില്‍ വാങ്ങി എത്രയും പെട്ടെന്ന് വണ്ണം കുറയ്ക്കാമെന്ന ഉദ്ദേശത്തോടെ കഠിനമായ പരിശീലനം വീട്ടിലും ആരംഭിക്കും.
ഓടിയും നടന്നും തളര്‍ന്നിട്ടും വണ്ണം കുറയാതെ നടുവുവേദനയും പിടികൂടി അവസാനം ആ ശ്രമം ഉപേക്ഷിക്കും.

എന്തായാലും കഠിനമായ വ്യായാമമുറകള്‍ തുടങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ വച്ചോളൂ..

1. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ വ്യായാമം തുടങ്ങുന്നതിനുമുമ്പ് ഡോക്ടറോടു ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞ് ഉപദേശം തേടണം.

2. ഫിറ്റ്നസ് ട്രെയിനറോടും എല്ലാ ആരോഗ്യപ്രശ്നങ്ങളും തുറന്നു പറഞ്ഞശേഷമേ പരിശീലനം ആരംഭിക്കാവൂ.

3. ഓരോ വ്യായാമവും എന്തിനാണ് ചെയ്യുന്നതെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നും മനസിലാക്കി മാത്രം ആരംഭിക്കുക.

4. വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.

5. ഒരേ ഉപകരണത്തില്‍തന്നെ തുടര്‍ച്ചയായി ചെയ്യാതെ മാറി മാറി ചെയ്യാന്‍ ശ്രദ്ധിക്കണം.

6. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച് വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

7. സാധാരണ ചെരുപ്പു ധരിക്കുന്നതിലും നല്ലത് ഷൂ ഉപയോഗിക്കുന്നതാണ്. ട്രെഡ്മില്ലില്‍ ഓടുമ്പോഴും മറ്റും തെന്നി വീഴാതിരിക്കാന്‍ ഇത് സഹായിക്കും.

8. വേണ്ടത്ര പരിശീലനം ലഭിക്കാത്ത പരീശീലകരുടെ അടുത്ത് പോകാതിരിക്കുകയാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം.