പ്രായം കൂടിയവരിലും പ്രായം കുറഞ്ഞവരിലും ഒരുപോലെ കണ്ടു വരുന്ന ഒരു രോഗമാണ് ക്യാൻസർ . പുതിയ കാലത്തെ തെറ്റായ ഭക്ഷണശീലങ്ങളാണ് ക്യാൻസർ പിടിപെടുന്നതിനുള്ള പ്രധാന കാരണമായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് .
അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്‌ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നതാണ് ക്യാൻസര്‍ സാധ്യത വര്‍ധിക്കാനുള്ള കാരണങ്ങളിൽ പ്രധാനം. ഹാനികാരികളായ ഭക്ഷണങ്ങളെ ഒഴിവാക്കി നിര്‍ത്തിയാൽ ഒരു പരിധിവരെ നമുക്ക് ക്യാൻസര്‍ ഒഴിവാക്കാവുന്നതാണ്. ക്യാൻസറിന് കാരണമായേക്കാവുന്ന ഏഴ് ഭക്ഷണങ്ങള്‍
സ്നാക്ക്‌സ്
ചിപ്സ്, മിക്‌ചര്‍ തുടങ്ങി വറുത്ത സ്‌നാക്ക്സ് അമിതമായും സ്ഥിരമായും കഴിക്കുന്നത് ക്യാൻസറിന് കാരണമായേക്കാം . ഇത്തരം സ്‌നാക്ക്‌സ് കഴിക്കാൻ ഏതൊരാളും ഇഷ‌്ടപ്പെടുന്നു, പക്ഷേ ഇവ എത്രത്തോളം അപകടകരമാണെന്ന കാര്യം ആര്‍ക്കും അറിവില്ല.
പോപ്‌കോണ്‍
പോപ്കോൺ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് . മൈക്രോവേവ് ഓവനിൽ ഉണ്ടാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസറും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
കാൻ ഫുഡ്
പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണങ്ങള്‍ അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിലെ ഈ ഭക്ഷണങ്ങള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇവ ക്യാന്‍സറിന് കാരണമാകുന്നു.
ട്രാൻസ് ഫാറ്റ് ഫുഡ്
അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി , ഫാസ്റ്റ് ഫുഡ് ഐറ്റംസ് ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. സാധാരണ പഞ്ചസാരയിൽ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്‌ടോസ് അമിതമായി അടങ്ങിയിട്ടുള്ള പഥാര്‍ത്ഥങ്ങള്‍ ചേര്‍ത്തുവരുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ക്യാൻസര്‍ കോശങ്ങള്‍ അതിവേഗം വളരാന്‍ കാരണമാകുന്നു.
സോഫ്റ്റ് ഡ്രിങ്ക്സ്
അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള ബോട്ടില്‍ സോഫ്റ്റ് ഡ്രിങ്ക്സ് ക്യാന്‍സറിന് കാരണമാകുന്ന പാനീയങ്ങളാണ് .
പഞ്ചസാര
പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടമാണ്
അമിതമായ പഞ്ചസാരയുടെ ഉപയോഗം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധ്യതയുണ്ട് .

You must be logged in to post a comment Login