കൊച്ചി: കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ് ഇതേത്തുടർന്നാണ് ജനോപകാര പ്രദമായ നടപടിയുമായി സപ്ലൈക്കോ രംഗത്തെത്തിയിരിക്കുന്നത്. സപ്ലൈകോ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. 27 മുതൽ ഈ സേവനം ലഭ്യമായിതുടങ്ങും സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പെയ്മെന്റ് വഴിയാണ് പേയ്മെന്റ് സ്വീകരിക്കുകയെന്നും സി എം ഡി അറിയിച്ചു.

You must be logged in to post a comment Login