സംസ്ഥാനത്തുള്ള ലക്ഷദ്വീപുകാര്‍ക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ ധാരാളം ലക്ഷ്യദ്വീപുകാരുണ്ട്. അവർ ഒരുവിധം എല്ലാകാര്യങ്ങൾക്കും കേരളത്തെ തന്നെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കൈവശമുള്ള പണം തീര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ലക്ഷദ്വീപുകാരായ അവരിൽ പലരും. ഇവർക്ക് ആവശ്യമായ സൗകര്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ ജാഗ്രതയില്‍ ഒരു തരത്തിലും കുറവ് വരുത്തില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാം എന്ന ധാരണ നിലനിൽക്കുന്നുണ്ട്. അത് അപകടം ക്ഷണിച്ചു വരുത്തും എന്ന് മന്ത്രി പറഞ്ഞു .

You must be logged in to post a comment Login