ഫ്‌ളവേഴ്‌സ് ടിവിയിലൂടെ മലയാളികൾക്ക് സുപരിചിതരായ രണ്ട് ടെലിവിഷൻ അവതാരകരാണ് മിഥുനും അശ്വതിയും. സിനിമാ ലോകത്ത് നിന്നും ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെ ജനപ്രിയനായി മാറിയ മിഥുനെ പണ്ട് കോളേജ് യൂണിയൻ പരിപാടിക്ക് ക്ഷണിക്കാൻ പോയ കഥ അശ്വതി പങ്കു വച്ചിരുന്നു .
അശ്വതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയാണ് :
” ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് !! 😃
(പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്) ”
തുടർന്ന് മറുപടിയായി ചിത്രം റീപോസ്റ് ചെയ്തു മിഥുനും എത്തി.
മിഥുന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
“ത്രോബാക്ക് എന്നൊക്കെ പറഞ്ഞാൽ ഒരു ഒന്ന് ഒന്നര ത്രോബാക്ക് . ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് സ്പേസ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. @aswathysreekanth From college union member to one of the best stage emcees ever 🤩 #throwback #malayalam #television #aswathysreekanth p.s.: അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് 😛. ഇത് ഏതു shooting ഇന്റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്റെ പേര് ‘വിരൽത്തുമ്പിലാരോ’ . ഇത് വരെ റിലീസ് ആയിട്ടില്ല”

You must be logged in to post a comment Login