മീന്‍ പിടിക്കാന്‍ പോയ പതിനാറുകാരന്‍റെ പിന്‍കഴുത്തില്‍ തുളച്ച് കയറി സൂചി മത്സ്യം !

0
254

മീന്‍ പിടിക്കാന്‍ പോയ പതിനാറുകാരന്‍റെ കഴുത്തിലൂടെ തുളച്ച് കയറി സൂചിമത്സ്യം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ആൺകുട്ടിയുടെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .ഇന്തോനേഷ്യയിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള സുവാവെസി പ്രവിശ്യയിലെ മക്കാസറിലാണ് സംഭവം നടന്നത്.

അവധി ദിവസം ആയതിനാല്‍ മീന്‍ പിടിക്കാനിറങ്ങിയതാണ് മുഹമ്മദ് ഇദുല്‍ എന്ന പതിനാറു വയസുകാരന്‍. വെള്ളത്തിന് പുറത്തേക്ക് കുതിച്ചു ചാടിയ സൂചി മത്സ്യം മുഹമ്മദിന്റെ പിന്‍ കഴുത്തില്‍ തുളഞ്ഞു കയറി കുടുങ്ങുകയായിരുന്നു.  മത്സ്യത്തിന്‍റെ തലവെട്ടിയ ശേഷം രക്ഷിതാക്കളും കൂട്ടുകാരും ചേര്‍ന്ന്  കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . പിന്‍കഴുത്തിലായി തലയോടിന് അല്പം താഴെയാണ് മീന്‍ തുളച്ച് കയറിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട വിദഗ്ദശസ്ത്രക്രിയയിലൂടെയാണ് മീന്‍ ചുണ്ട് കഴുത്തില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞത്. .