തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നല്‍കിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നത് ഒരുപരിധി വരെ പോലീസിനെ പേടിച്ചിട്ടുതന്നെയാണ്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും കേസ് ചാര്‍ജു ചെയ്യുമെന്നുമുളളത് അനുഭവസ്ഥരിലൂടെ മനസിലാക്കിയതോടെയാണ് ഇന്നുവരെ പകല്‍ വീട്ടില്‍ ഇരുന്നിട്ടില്ലാത്തവര്‍ പോലും വീട്ടില്‍ തന്നെ നിലയുറപ്പിച്ചത്.
എന്നാല്‍, ഇന്നലെ പോലീസിന് തലവേദന പിടിച്ച ദിവസമായിരുന്നു. ഇത്ര ദിവസം വലിയ കുഴപ്പങ്ങളില്ലാതെ കാര്യങ്ങള്‍ നീങ്ങവെ ഇന്നലെ നിരത്തില്‍ വാഹനങ്ങളുടെ തിരക്കായിരുന്നു പലയിടത്തും. വാട്‌സാപ്പിലൂടെയും മറ്റും പ്രചരിപ്പ മറ്റൊരു സന്ദേശം തന്നെ കാരണം.
‘പോലീസ് സ്‌റ്റേഷനുകള്‍ പലതും പിടിച്ചെടുത്ത വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞുവെന്നും അതിനാല്‍ പോലീസ് നിലപാടുകള്‍ മയപ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു പ്രചരണം’. ഇതു ശ്രദ്ധയില്‍പ്പെട്ടവരാണ് വീട്ടിലിരിപ്പിന്റെ മുഷിപ്പുമാറ്റാന്‍ ഇന്നലെ കുടുംബവുമൊത്ത് നിരത്തിലേയ്ക്ക് ഇറങ്ങിയത്. !
എന്നാല്‍, നിലപാടുകളൊന്നും മയപ്പെടുത്തിയിട്ടില്ലെന്നും നിയമലംഘനങ്ങളോട് വിട്ടുവീഴ്ച ഇല്ലെന്നുമാണ് പോലീസിന്റെ പ്രതികരണം. ഇന്നലെമാത്രം നിരവധികേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ നിരവധി വ്യാജപ്രചരണങ്ങളാണ് വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുന്നതിന് മുന്‍പ് അല്‍പ്പം കരുതലും ശ്രദ്ധയും കാട്ടിയില്ലെങ്കില്‍ കിട്ടുന്നത് മുട്ടന്‍ പണിയായിരിക്കും…അതിനാല്‍ ജാഗ്രതൈ…!
ഔദ്യോഗിക അറിയിപ്പുകള്‍ മുഖ്യമന്ത്രിയും ഒപ്പം ജില്ലാ കളക്ടര്‍മാരും തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ പങ്കുവെയ്ക്കുന്നുണ്ട് എന്നും ഓര്‍ക്കുക.

You must be logged in to post a comment Login