ഇനി രണ്ടു ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുക ശശി കലിംഗയുടെ മരണത്തിൽ അനുശോചിച്ചുള്ള ഓർത്തെടുക്കലുകളും ,സഹതാപ തരംഗവും ആയിരിക്കും .അദ്ദേഹത്തിന് ‘മീൻ ‘ഭയങ്കര ഇഷ്‌ടം ആയിരുന്നു ,മലയാള സിനിമ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞില്ല ,അധികം ആരും ഉപയോഗിച്ചില്ല ,അമ്മ സംഘടന മാസം പണം കൊടുത്തിരുന്നു ,പക്ഷേ അദ്ദേഹം ആവശ്യപെട്ടിരുന്നില്ല എന്നിങ്ങനെ നീണ്ടുപോകും ഈ ഓര്മക്കുറിപ്പുകളും ,സഹതാപവും .
കാലങ്ങളായി നടത്തിവരുന്ന പ്രഹസനങ്ങൾ ഇപ്പോഴും തുടരുന്നു എന്ന് മാത്രം .ജീവിച്ചിരിക്കുന്ന സമയത്ത് നല്ലൊരു വേഷം കഴിവിനനുസരിച്ച് കൊടുക്കാത്ത ഈ സിനിമാക്കരാണ് ഇങ്ങനെ സ്വയം പ്രൊമോഷനു വേണ്ടി സോഷ്യൽ മീഡിയയിൽ കയറി തള്ളി മറക്കുന്നത് .മാസം 5000 രൂപ ‘അമ്മ’ സംഘടന കൊടുക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ മരണ സമയത്തു പോലും വിളിച്ച് പറഞ്ഞ് കൈയ്യടി വാങ്ങാൻ നോക്കുന്നവർക്ക് ട്രൂ ടിവി നൽകുന്നത് പുച്ഛം മാത്രം .
ഇന്ന് മുതൽ നമ്മൾ കേൾക്കാൻ പോകുന്നത് എൻ്റെ അടുത്ത സിനിമയിൽ അദേഹത്തിന് വേഷം ഉണ്ടായിരുന്നു, ഞാൻ എഴുതിയ കഥയിലെ നായകൻ ആയിരുന്നു അദ്ദേഹം ,എന്നിങ്ങനെയുള്ള 1000 കമ്മൻ്റ് ആഗ്രഹിച്ചുള്ള ഹൈ ക്ലാസ്സ് പോസ്റ്റുകൾ ആയിരിക്കും
ഇങ്ങനെ തള്ളുന്ന സിനിമാക്കോരോട് ട്രൂ ടി വിയ്ക്ക് ഒരേ ഒരു ചോദ്യമേ ഉള്ളൂ. ജീവിച്ചിരിച്ചപ്പോൾ അദ്ദേഹത്തോട് നിങ്ങൾ കാണിക്കാത്ത മഹത്വം ഇപ്പോൾ കാണിക്കുന്നത് എന്ത് നേടാൻ ആണ്.
ഈ പോസ്റ്റിടുന്നവരോട് മലയാളിക്ക് പറയാനുള്ളത് ഇത്രമാത്രം ശശി കലിംഗ എന്ന അതുല്ല്യ നടന് മലയാളിയുടെ മനസ്സിൽ വലിയ സ്ഥാനം ഉണ്ട്. നിങ്ങളുടെ വില കുറഞ്ഞ സഹതാപം വേണ്ട അദ്ദേഹത്തെ എന്നും ഓർക്കാൻ.200 വേർഡ്സ് കുത്തി നിറച്ച് ഒരു ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ട് നിങ്ങൾ പോകും. പക്ഷേ ശശി കലിംഗ എന്ന അതുല്ല്യ നടൻ പ്രേക്ഷകരുടെ മനസ്സിൽ എന്നും ജീവിക്കും

You must be logged in to post a comment Login