സർ ഞാൻ ശരിക്കും ഡോക്ടറാണ് സർ ! ലോക്ക്‌ഡൗണ്‍ മറികടക്കാന്‍ യുവാവ് ഡോക്ടറുടെ വേഷത്തിൽ .

0
103

 

കോവിഡ് 19 മുൻകരുതൽ ഭാഗമായ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ മറികടക്കാൻ ആളുകൾ പല വിധത്തിലുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. ഇങ്ങനെ ഡോക്റുടെ വേഷമണിഞ്ഞ് പോലീസിനെ പറ്റിക്കാൻ റോഡിലിറങ്ങിയ യുവാവിനെയാണ് നോയിഡയിൽ പോലീസ് അറസ്റ്റ് ചെയ്തത് . ലാബ് കോട്ട്, ഗ്ലൗ, സർജിക്കൽ മാസ്ക് എന്നിവ ധരിച്ച് പോലീസിനെ കബളിപ്പിച്ചു ഡോക്ടർ ചമഞ്ഞ് നടന്ന അശുതോഷ് ശർമ്മയാണ് അവസാനം പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ അശുതോഷ് ശർമ്മ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യുവാവിന്റെ വേഷത്തിൽ സംശയം തോന്നിയ പോലീസ് ഉദ്യോസ്ഥർ ഇയാളോട് ചില ചോദ്യങ്ങൾ ചോദിച്ചതോടെയാണ് ഇയാളുടെ കള്ളത്തരം പുറത്തായത്. ആദ്യം ഡോക്ടറാണെന്ന് പോലീസിനോട്‌ വാദിച്ചെങ്കിലും പിന്നീട് ഇയാൾ സത്യം തുറന്നുപറയുകയായിരുന്നു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന കുറ്റത്തിനാണ് പോലീസ് കാൺപൂർ സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്.