അവതാരകയായും, സിനിമാ താരമായും പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് നസ്രിയ. ഒരു ടെലിവിഷൻ ചാനലിൽ അവതാരികയായി എത്തി,പിന്നീട് സിനിമയിലേക്ക് ചുവട് മാറിയപ്പോഴും പ്രേക്ഷകർ ഹൃദയത്തിലാണ് താരത്തെ സ്വീകരിച്ചത്.
പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയത്.
വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപ്പോഴും പ്രേക്ഷകർ നൽകിയ സ്വീകാര്യതയും പിന്തുണയും ഏറെയാണ്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വേഷമിടുകയും ചെയ്‌തു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിൽ ഫഹദും നസ്രിയയും ഭാര്യഭര്‍ത്താക്കന്‍മാരായി വേഷമിടുകയും തുടർന്ന് ജീവിതത്തിലും ഫഹദ് ഫാസില്‍ നസ്രിയയെ ജീവിത സഖിയാക്കി. വിവാഹ ശേഷം അഭിനയം നിര്‍ത്തില്ലെന്ന് അറിയിച്ച താരം പിന്നീട് 4 വര്‍ഷത്തിന് ശേഷം “കൂടെ”യിലൂടെയായിരുന്നു മടങ്ങിവരവ്.
സമൂഹ മാധ്യമങ്ങളിലൊക്കെ സജീവമായ താരം എപ്പോഴും ആരാധകർക്ക് പുതുമയുള്ള പോസ്റ്റുമായി എത്താറുണ്ട്. ഇപ്പോൾ ഫഹദിന്റേയും ഓറിയോയുടെയുമൊക്കെ ചിത്രങ്ങളുമായി എത്തിയ നസ്രിയയെ അഭിനന്ദിച്ച് ഫര്‍ഹാനും എത്തിയിരിക്കുകയാണ്. ഫര്‍ഹാനും തന്റെ സാന്നിധ്യം ഇതിനോടകം തന്നെ അറിയിക്കുകയും ചെയ്‌തു. നസ്രിയയുടെ പോസ്റ്റിന് ചുവടെ എന്തൊരു ഫോട്ടോഗ്രഫി, താങ്കളുടെ ഫോട്ടോഗ്രഫി ടീച്ചര്‍ സംതൃപ്തനായിരിക്കുന്നു എന്ന കമന്റാണ് ഫർഹാൻ നൽകിയിരിക്കുന്നത്.
രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുന്നത് കൊണ്ട് തന്നെ ഫഹദും വീട്ടിൽ തന്നെ കഴിയുകയാണ്. ഓറിയോയ്ക്കും ഫഹദിനുമൊപ്പമായി നസ്രിയ ഇപ്പോൾ സമയം ചിലവിടുകയാണ്. പൊതുവെ പട്ടിയെ പേടിച്ചിരുന്ന താന്‍ ആ സ്വഭാവം മാറ്റിയത് ഓറിയോയുടെ വരവിന് ശേഷമായിരുന്നു എന്നും താരം പറഞ്ഞിരുന്നു. ബാലതാരമായി തുടക്കം കുറിച്ചതാണ് നസ്രിയ നസീം. അവതരണത്തില്‍ നിന്നും അഭിനേത്രിയിലേക്ക് ചുവടുമാറിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.ചുരുങ്ങിയ നേരംകൊണ്ടാണ് താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കുന്നത്.

You must be logged in to post a comment Login