Connect with us

    Hi, what are you looking for?

    News

    കണ്ണിലെ ക്യാൻസർ സൂക്ഷിക്കുക !

    നിങ്ങളുടെ കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടന്ന് വളരാന്‍ തുടങ്ങുകളോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ ആണ് കാന്‍സര്‍ എന്നു വിളിക്കാറുള്ളത്.
    സെല്ലുകളുടെ ഈ സ്വാഭാവികമല്ലാത്ത വളര്‍ച്ച കണ്ണുകള്‍ക്കുള്ളില്‍ തന്നെ ആണെങ്കില്‍ അതിനെ ഇന്‍ട്രാക്യുലാര്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രൈമറി കാന്‍സര്‍ എന്ന് വിളിക്കാം.എന്നാല്‍ കണ്ണില്‍ നിന്നും ഈ വളര്‍ച്ച കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ അതിനെ സെക്കന്ററി ഐ കാന്‍സര്‍ എന്നാണ് വിളിക്കുക.
    കണ്ണിലെ കാന്‍സര്‍ :അറിയേണ്ടതെല്ലാം

    രോഗത്തിന്റെ ലക്ഷണങ്ങള്‍

    കണ്ണിലെ ക്യാന്സറിന്റെ പ്രധാന ലക്ഷണം നിങ്ങളുടെ കാഴ്ച മങ്ങുന്നതാണ്.കണ്ണില്‍ മങ്ങല്‍ വരുകയും വെളിച്ചത്തിന്റെ ഒന്ന് രണ്ടു കുത്തുകള്‍ മാത്രം കണ്ണിന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങുകയും ചെയ്യുന്നു.
    കണ്ണുകള്‍ക്ക് ഉള്ളില്‍ കറുത്ത പാടുകളോ,കണ്ണ് ചെറുതാവുകയോ ചെയ്യുന്നതായി കാണാം.എന്നാല്‍ ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ണിലെ കാന്സറിന്റെ ആണെന്ന് പറയാന്‍ സാധിക്കില്ല.മറ്റു പല കാരണങ്ങള്‍ കൊണ്ടും ഈ ലക്ഷണങ്ങള്‍ കണ്ടേക്കാം.

    മെലനോമ എന്ന അര്‍ബുദം

    മെലനോമ എന്നത് കണ്ണില്‍ ഉണ്ടാകാറുള്ള പ്രാഥമിക കാന്‍സറാണ്. ഈ രോഗം വരുന്നത് കണ്ണിലെ യുവിയാ എന്ന അവയവത്തിനു മേലെ സെല്ലുകള്‍ ആസ്വാഭിവകമായി വളര്‍ന്നു അത് ട്യൂമറായി മാറുമ്ബോഴാണ്.
    യുവിയാ എന്ന അവയവത്തിനു മൂന്ന് ഭാഗങ്ങളുണ്ട്: ഐറിസ്, സെലിറി ബോഡി (കണ്ണുകളില്‍ ഫ്ലൂയിഡ് ഉദ്പാദിപ്പിച്ചു നിങ്ങളുടെ കണ്ണുകളെ ഒരു വസ്തുവിലേക്കു തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു), കോറോയിഡ് പാളി (കണ്ണിലേക്കു ഉള്ള രക്തം വിതരണം ചെയ്യുന്ന പാളി ) ഈ പാളിയിലെ സെല്ലുകളാണ് അസ്വാഭിവികമായി വളരുകയും പിന്നീട് അര്‍ബുദത്തിന് കാരണമാവുകയും ചെയ്യുന്നത്‌.

    റെറ്റിനോബ്ലാസ്റ്റോമ

    ഇത് കുട്ടികളില്‍ ഏറ്റവും സാധാരണമായ കണ്ടു വരുന്ന കണ്ണ് കാന്‍സറാണ്. ഓരോ വര്‍ഷവും 200 മുതല്‍ 300 വരെ കുട്ടികളില്‍ ഈ അര്‍ബുദം കണ്ടു വരുന്നു.
    ഇത് സാധാരണയായി അഞ്ചു വയസ്സിനു മുന്‍പാണ് കണ്ടു വരുന്നത്. ഈ രോഗം ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ രൂപം കൊള്ളുന്നതാണ്.കണ്ണുകളുടെ റെറ്റിനയെ ആണ് ബാധിക്കുക.കുഞ്ഞു വളരുന്നതോടെ റെറ്റിനോബ്ലാസ്റ്റ് എന്നു വിളിക്കുന്ന സെല്ലുകള്‍ നിയന്ത്രണം വിട്ട് ട്യൂമര്‍ ആകുന്നു.

    ഇന്‍ട്രാക്യുലാര്‍ ലിംഫോമ

    ശരീരത്തിലെ അണുക്കളെയും ആവശ്യമില്ലാതെ വസ്തുക്കളെയും തള്ളിക്കളയാന്‍ സഹായിക്കുന്ന ഗ്രന്ഥികളാണ് ലിംഫ് നോഡുകള്‍. നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ് അവ,നിങ്ങളുടെ കണ്ണുകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും അനാവശ്യ വസ്തുക്കള്‍ തള്ളിക്കളയാന്‍ ആണ് ഈ ഗ്രന്ഥികള്‍ സഹായിക്കുന്നത്.
    ഇന്‍ട്രാക്യുലാര്‍ ലിംഫോമ കാന്‍സര്‍ ആ ലിംഫ് നോഡുകളെ ആണ് ബാധിക്കുന്നത്. രോഗം കണ്ടുപിടിക്കാന്‍ പ്രയാസമാണ്, കാരണം ശരീരം ലക്ഷണങ്ങള്‍ പ്രകടമാക്കുകയില്ല

    കണ്‍ജംഗ്‌റ്റിവല്‍ മെലനോമ

    നിങ്ങളുടെ കണ്‍പോളയുടെ ചുറ്റുമുള്ളതും കൃഷ്ണമണിയുടെ ഉള്ളിലുള്ളതുമായ നേരിയ രേഖയെ ആണ് കണ്‍ജംഗ്‌റ്റിവല്‍ എന്നു വിളിക്കുന്നത്.ഈ രേഖയെ ആണ് കണ്‍ജംഗ്‌റ്റിവല്‍ മെലനോമ എന്ന കാന്‍സര്‍ ബാധിക്കുക.
    ഈ അപൂര്‍വ തരം ക്യാന്‍സര്‍ സംഭവിക്കുന്നത് കണ്‍ജംഗ്‌റ്റിവല്‍ എന്ന രേഖയില്‍ ഒരു ട്യൂമര്‍ വളരുമ്ബോള്‍ ആണ്. ഇത് നിങ്ങളുടെ കണ്ണുകളില്‍ കറുത്ത പാടുകള്‍ വരുത്തും.പതിയെ ഇത് കണ്ണിനു ചുറ്റുമുള്ള മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചു തുടങ്ങും

    ലാക്രിമ്മല്‍ ഗ്ലാന്‍ഡ് കാന്‍സര്‍

    കാന്‍സര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളിലെ ട്യൂമര്‍ മാറിക്കൊണ്ടിരിക്കുമ്ബോള്‍ ഈ അപൂര്‍വ തരം ക്യാന്‍സര്‍ ആരംഭിക്കുന്നു.
    ലാക്രിമ്മല്‍ ഗ്രന്ഥികളെയാണ് ഈ അര്‍ബുദം ബാധിക്കുന്നത്.മുപ്പതു വയസ്സിലും അതിന്റെ മുകളിലുള്ള ആളുകളിലും ആണ് ഈ അസുഖം സാധാരണയായി കണ്ടു വരുന്നത്.

    സെക്കന്ററി കാന്‍സര്‍

    മിക്കപ്പോഴും, കാന്‍സര്‍ കണ്ണില്‍ നിന്നും തുടങ്ങണമെന്നില്ല. നിങ്ങളുടെ ശരീരത്തിലെ മറ്റെവിടെയെങ്കിലും തുടങ്ങി അത് കണ്ണിനെ ബാധിച്ചാല്‍ മതിയാകും.
    പുരുഷന്മാരില്‍ ശ്വാസകോശ കാന്സറായി തുടങ്ങി കണ്ണിനെ ബാധിക്കാം.സ്ത്രീകളില്‍ സ്ഥാനാര്‍ഭാടമായി അത്മി കണ്ണിലേക്ക് പടരാം.ഇതിനെ സെക്കന്ററി കാന്‍സര്‍ എന്നു വിളിക്കുന്നു. ചര്‍മ്മം,വൃക്ക,തുടങ്ങിയ ശരീരഭാഗത്തെ കാന്‍സര്‍ കണ്ണിലേക്കു ബാധിക്കാം

    ചികിത്സ: സര്‍ജറി

    ട്യൂമര്‍ ചെറുതും അതിവേഗം വളരുന്നതും അല്ലെങ്കില്‍ നിങ്ങള്‍ ഇതിനെ ഭയപ്പെടേണ്ടതില്ല. രോഗത്തിന്റെ ഗൗരവം ഡോക്ടര്‍ നിങ്ങളെ അറിയിക്കും.അതിനനുസരിച്ചാണ് ചികിത്സ.ട്യൂമറിന്റെ വലിപ്പവും,അത് എത്രത്തോളം പടര്‍ന്നു എന്നും അടിസ്ഥാനമാക്കിയാണ് സര്‍ജറി തീരുമാനിക്കുക.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...