8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ സാഗർ റാണി യുടെ ഭാഗമായി നടന്ന പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.
മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലേക്ക് വില്പനക്കായാണ് ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യത്തെ കൊണ്ട് വരുന്നത്.
ലോക് ഡൗൺ തുടരുന്ന ഈ സാഹചര്യം ഫിഷറീസ് വിഭാഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിറ്റഴിക്കാൻ പറ്റാത്ത മത്സ്യങ്ങളിൽ രാസ വസ്തുക്കൾ ചേർത്ത് വിൽക്കുന്നത് ഈ അടുത്തിടെയായി സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള പ്രവണത തടയുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി സർക്കാർ ആവിഷ്ക്കരിച്ച ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഉപയോഗ ശൂന്യമായ 15, 641 കിലോഗ്രാം മത്സ്യമാണ് ഇന്നലെ പിടികൂടി നശിപ്പിച്ചത്.
സംസ്ഥാനത്ത് 216 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി . ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പഴകിയ മത്സ്യങ്ങളില്‍ രാസ വസ്തുക്കൾ ചേര്‍ത്ത് വില്പനക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ഊർജ്ജിതമാക്കിയത് .
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്നും കൊല്ലം ജില്ലയിലെ നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 9005 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര വിഭാഗത്തില്‍പ്പെടുന്ന മത്സ്യം കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

You must be logged in to post a comment Login