കാലം തെറ്റിവരുന്ന കാറ്റും, മഴയും ഒരുപാട് കർഷകരുടെ കൃഷിയും ,ജീവിതവും നശിപ്പിക്കുന്ന വാർത്തകൾ വായിച്ച് മറന്ന് കളഞ്ഞവരാണ് നമ്മൾ .അതുപോലൊരു വാർത്തയാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളായണി പാടശേഖരത്ത് കൃഷിയിറക്കിയിരിക്കുന്ന നാണുക്കുട്ടന് പറയാൻ ഉള്ളത് .
അഞ്ചാം തീയ്യതി (ഞായറാഴ്ച) വൈകീട്ടോടെ (4 .30 p .m )പെയ്യ്ത മഴയിൽ അദ്ദേഹത്തിന് നഷ്ടപെട്ടത് ,സ്‌ഥലം പാട്ടത്തിനെടുത്ത് ഒന്നര ഏക്കറിൽ കൃഷി ചെയ്തിരിക്കുന്ന , കുലച്ച് നിൽക്കുന്ന ആയിരം വാഴകൾ ആണ് .പതിനഞ്ചാമത്തെ വയസ്സ് മുതൽ കൃഷി മാത്രമാണ് അദ്ദേഹത്തിന്റെ ഉപജീവന മാർഗം .ഇന്ന് അദ്ദേഹത്തിന് എഴുപത് വയസ്സായിരിക്കുന്നു .ഒരായുസ്സ് മുഴുവൻ കർഷകൻ ആയി ജീവിച്ചിട്ടും നാണുകുട്ടന് പറയാൻ ഉള്ളത് നഷ്ടങ്ങളുടെയും ,അടക്കാനുള്ള ബാങ്ക് ലോണിന്റെയും കണക്കുകൾ ആണ് .ഒന്നര ലക്ഷം രൂപ മുടക്കിയാണ് ഈ പ്രാവശ്യം അദ്ദേഹം വാഴകൃഷിയിറക്കിയിരുന്നത് .അതിന്റെ മുടക്കുമുതൽ എങ്കിലും ഈ പ്രാവശ്യം കൃഷി വകുപ്പിൽ നിന്ന് കിട്ടണം എന്നാണ് അദ്ദേഹം ആവശ്യപെടുന്നത് .
വര്‍ഷങ്ങളായി ഇതുപോലെ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ കൃഷിവകുപ്പിൽ നിന്നും കിട്ടുന്ന തുച്ഛ്മായ പണവും,അവഗണനയും കൃഷി നിറുത്തുവാൻ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു .നാണുക്കുട്ടന്റെ കൃഷിയിടത്തിനു ചുറ്റും ഏക്കറുകണക്കിന് കർഷകരും ,കൃഷിയിടവും ഉണ്ട് .അവർക്കെല്ലാം പറയാനുള്ളത് ഇതേ കഥകൾ തന്നെ ആണ് .ഒരു കാലത്ത് കിലോമീറ്ററുകളോളം കൃഷി ഉണ്ടായിരുന്നവർ ആണ് വെള്ളായണിക്കാർ .മാറി ,മാറി സർക്കാരുകൾ ഭരിച്ചിട്ടും കർഷകരുടെ പ്രശ്നങ്ങൾ പരിഗണിച്ചിട്ടുള്ളത് അവസാനം ആണ് .ഇതിന്റെ പരിണിത ഫലം കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചു .
നാടിന്ടെ നട്ടെല്ലായിരുന്ന കർഷകർ അവഗണനയും ,പരിഹാസവും മൂലം കൃഷി നിർത്തുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് അന്യ സംസ്ഥാനത്തു നിന്നു ലോറികളിൽ വരുന്ന വിഷമയമായ പച്ചക്കറികൾ ആണ് .ഈ കൊറോണ കാലത്ത് കൃഷിയുടെയും ,കർഷകരുടെയും മഹത്വം നമ്മൾ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു .നാണു കുട്ടൻ ഒരു പ്രതീകം ആണ് .നല്ല നാളേക്ക് വേണ്ടി കൃഷിയെയും ,കർഷകരെയും നമുക്ക് കരുതി വെക്കാം .

You must be logged in to post a comment Login