ക്യാൻസറിൽ നിന്നും രക്ഷപെടണോ; ഇതൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ !

0
98

ഹൃദയം ഒഴിച്ച് ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒരു രോ​ഗമാണ് ക്യാൻസർ. അസാധാരണമായ കോശ വളർച്ച മറ്റു കലകളെയും ബാധിക്കുന്ന അവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. കോശങ്ങളുടെ നിയന്ത്രണാതീതമായ വളർച്ചയാണ് അർബുദം. ലോകത്താകമാനം 127 ലക്ഷം പേർക്ക് അർബുദ ബാധ കണ്ടെത്തപ്പെടുകയും 76 ലക്ഷത്തോളം ആളുകൾ മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മൂന്നിലൊന്നു കാൻസർ ബാധകളും തടയാമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. ഇപ്പോഴത്തെ നമ്മുടെ ഭക്ഷണ ക്രമം ഒരു പരിധിവരെ അർബുദ ജീനുകളെ ഉത്തേജിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഭക്ഷണക്രമത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഒരു പരിധിവരെ അകറ്റി നിർത്താൻ സാധിക്കുന്ന അസുഖം തന്നെയാണ് ക്യാൻസർ. അനിയന്ത്രിതമായി ഉണ്ടാകുന്ന കോശ വളർച്ച തടയാൻ ചില ഭക്ഷണ പദാർത്ഥങ്ങൾക്ക്  സാധിക്കും. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണവും ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ള ഭക്ഷണങ്ങളും സ്ഥിരമായി ഉപയോ​ഗിക്കുന്നത് ക്യാൻസർ വരാതെ ഇരിക്കാനുള്ള ഒരു മുൻകരുതലായിരിക്കും.
ക്യാൻസർ വരാതെ തടയാൻ കഴിയുന്ന ഭക്ഷണങ്ങൾ ഏതൊക്കയാണ് എന്ന് ഒന്ന് നോക്കാം

1. വെളുത്തുള്ളി
വെളുത്തുള്ളിയിലടങ്ങിയ ‍‍ഡയാലിൽ ഡൈസർഫൈഡ് ക്യാൻസർ തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതായിരിക്കും.

2. കാരറ്റ്
കാരറ്റിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ ക്യാൻസർ തടയുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നു. ആഴ്ചയിൽ നാലു ദിവസമെങ്കിലും കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

3. മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്  ആന്റി ഓക്സിഡന്റ് ​ഗുണമുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞൾ ക്യാൻസറിന് നല്ലൊരു പ്രതിരോധമാണ്.

4. ഇഞ്ചി
അർബുദ കോശങ്ങളെ നശിപ്പിക്കുകയും വളർച്ച തടയുകയും ചെയ്യുന്ന ഇഞ്ചി നിത്യവും ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്നത് നല്ലൊരു ക്യാൻസർ പ്രതിരോധമാണ്.

5. മാതളം
മാതളത്തിൽ ധാരാളം ആന്റി ഓക്സി‍ഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസം ഒരു മാതളം കഴിക്കുന്നത് നല്ലതാണ്.

6. ചോളം
കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്ന ചോളം കഴിക്കുന്നതും ക്യാൻസറിനെ തടയാൻ വളരെ നല്ലൊരുപാധിയാണ്. ദിവസവും അരക്കപ്പ് ചോളം വേവിച്ചു കഴിക്കുന്നത് നല്ലതാണ്. വറത്തു കഴിക്കുന്നത് ഒഴിവാക്കാം