കൊളംബോ: പുലര്‍ച്ചെ ഹോട്ടല്‍ ലോബിയില്‍ എത്തിയ അതിഥികളെ എതിരേറ്റത് കാട്ടാന. ശ്രീലങ്കയിലെ ഒരു ഹോട്ടലിലാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. ഹോട്ടൽ ലോബിയിലൂടെ നടന്ന കാട്ടാന ലോബിയിലെ
അലങ്കാര വസ്തുക്കള്‍ എല്ലാം തട്ടിയും മുട്ടിയും ഒക്കെ നോക്കിയെങ്കിലും കാര്യമായ നഷ്ടമൊന്നും ഉണ്ടാക്കാതെയാണ് നടന്നത്. ലോബിയിലുള്ള വിളക്കുകളും കസേരകളുമൊക്കെ തുമ്പിക്കൈ കൊണ്ട് കാട്ടാന പരിശോധിക്കുന്നുമുണ്ട്.
woke up to a text from my mom about how a wild elephant went into a Sri Lankan hotel and gently wandered around while poking stuff with his trunk pic.twitter.com/C2biQT8C30
— Upuli 🇱🇰 (@upidaisy) January 19, 2020
ആളുകളെ കാണുമ്പോൾ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും നടത്തം വീണ്ടും തുടരുകയാണ് ആന. ശ്രീലങ്കയിലെ ഹോട്ടല്‍ ലോബിയിലെത്തിയ കാട്ടാനയുടെ വീഡിയോയാണ് ട്വിറ്ററില്‍ വൈറലായികൊണ്ടിരിക്കുന്നത് . ശ്രീലങ്കയിലെ ജെറ്റ്വിങ് യാല ഹോട്ടലിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ് ഈ കാട്ടാനയെന്നാണ് ട്വിറ്ററിൽ കമെന്റ് ചെയ്ത ചിലർ വിശദമാക്കിയത്. നട്ടകോട്ട എന്നാണ് ആനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഹോട്ടലിന് സമീപമുളള ആന സഫാരിയിലെ ആനയാണ് ഇതെന്നും ഇടയ്ക്കിടെ ആന ഇങ്ങനെ ഹോട്ടൽ ചുറ്റിയടിക്കാൻ ഇറങ്ങാറുണ്ടെന്നും ചിലര്‍ ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്.

You must be logged in to post a comment Login