വന്യജീവികളുടെ ലോകത്തിലെ കൗതുകക്കാഴ്ചകള്‍ സ്ഥിരമായി പങ്കുവെയ്ക്കാറുള്ള ഐ.എഫ്.എസ് ഓഫീസർ പര്‍വീണ്‍ കസ്‌വാൻ തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ‘ഒരാനക്കുട്ടിയുടെ ആദ്യത്തെ ചുവടുവെയ്പുകള്‍. ” മെല്ലെ ആടിയുലഞ്ഞ്, ഒരു നാള്‍ ആറു ടൺ ഭാരമുള്ള ഒരു ഭീമനായി മാറേണ്ട ഇവന്‍ അന്ന് നടക്കുമ്പോള്‍ ഓരോ കാൽ വെയ്പ്പിലും ഭൂമി കുലുങ്ങും. ഇതാണ് ജീവിതം”. എന്ന അടിക്കുറിപ്പോടെയാണ് കസ്വാന്‍ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
The first steps of a new born elephant. Shaky & slow. One day this one turn into 6,000 KG giant & with each footstep the earth will shake. That is life. Via SM. pic.twitter.com/nY2LkzvB5m
— Parveen Kaswan, IFS (@ParveenKaswan) March 5, 2020
കുട്ടിയാനയെ നിവര്‍ന്ന് നില്‍ക്കാന്‍ തുമ്പിക്കൈ കൊണ്ട് അമ്മയാന സഹായിക്കുന്ന വീഡിയോയും കസ്വാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ കുഞ്ഞന്റെ ഭാരം താങ്ങാന്‍ അമ്മയാന അവനെ സഹായിക്കുന്നുണ്ട്. ആനക്കുടുംബത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വലിയ സംഭവമാണ്. കുട്ടിയാനയുടെ സംരക്ഷണം കൂട്ടത്തിലെ എല്ലാ ആനകളും കൂടി ഏറ്റെടുക്കുകയാണ് പതിവ്.
കുട്ടിയാനയുടെ നടപ്പും മുക്കുകുത്തി വീഴലും ഇപ്പോൾ സ്പഷ്യൽ മീഡിയയിൽ മെഗാ ഹിറ്റായിരിക്കുകയാണ്. ആനകളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അവയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും , ജീവിതപാഠങ്ങള്‍ സ്വയം പഠിക്കുന്ന കുട്ടിയാനയ്ക്ക് കയ്യടി നൽകി കൊണ്ടും കുട്ടിയാനയോട് കമെന്റ്കളിലൂടെ സ്‌നേഹപ്രകടനവുമായെത്തിയവര്‍ നിരവധിയാണ് ..

You must be logged in to post a comment Login