തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടികൾ പുനഃരാരംഭിച്ചു. നാളെ മുതൽ മാർച്ച് 16 വരെ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ ഹിയറിങ് മാർച്ച് 23ന് മുൻപു പൂർത്തിയാക്കും. മുൻപ് അപേക്ഷ സമർപ്പിച്ച ശേഷം ഹിയറിങിൽ പങ്കെടുക്കാത്തവർക്കും ഈ കാലയളവിൽ ഹിയറിങ്ങിനെത്താവുന്നതാണ് . അന്തിമ വോട്ടർ പട്ടിക മാർച്ച് 25ന് പ്രസിദ്ധീകരിക്കും.

You must be logged in to post a comment Login