പ്രചാരണത്തിനിടെ മരം വീണ് കോൺഗ്രസ്‌ സ്ഥാനാർഥി മരിച്ചു

0
396

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനിടെ മരം വീണ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമ പഞ്ചായത്തിലെ പുതിയ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരിജ ആണ് മരിച്ചത്.പുതിയ ഉച്ചക്കട വാര്‍ഡിലെ മത്സ്യബന്ധന മേഖലയില്‍ വോട്ട് തേടി എത്തിയ ഗിരിജ കുമാരി ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ മടങ്ങവെയായിരുന്നു അപകടം. മുറിച്ചുകൊണ്ടരിക്കുന്ന മരം വീണായിരുന്നു അപകടം. കാരാട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഗിരിജ.