അനിയന്ത്രിതമായി കൊറോണ വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഇക്വഡോറിലെ ഗുവാക്വില്‍ ശവപ്പെട്ടിക്ഷാമം. ഇതോടെ കാര്‍ഡ് ബോര്‍ഡ് കൊണ്ട് ശവപ്പെട്ടി നിര്‍മിച്ചു തുടങ്ങി.
മരണ സംഖ്യ നഗരത്തില്‍ ക്രമാതീതമായി ഉയരുകയാണ്. ഇതോടെ അടക്കം ചെയ്യാന്‍ ശവപെട്ടികള്‍ കിട്ടാതായി. ഇത്തരമൊരു സാഹചര്യത്തിലാണ് കാര്‍ഡ് ബോര്‍ഡുകൊണ്ട് ശവപ്പെട്ടി നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുന്നത്. നിര്‍മാണത്തിനുള്ള എളുപ്പവും സമയ ലാഭവുമാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് നിര്‍മാണ മേഖലയിലുള്ളവര്‍ പറയുന്നു.
തുറമുഖ നഗരമായ ഗുവാക്വില്‍ ആയിരത്തോളം ശവപ്പെട്ടികളാണ് ഇത്തരത്തില്‍ നിര്‍മിച്ചു നല്‍കുന്നത്. നഗരത്തില്‍ രണ്ടു സെമിത്തേരികള്‍ക്കായാണ് ഇവ നല്‍കുന്നത്.
വൈറസ് പടര്‍ന്നു പിടിക്കുമ്പോഴും രാജ്യത്ത് ശവപ്പെട്ടികള്‍ക്ക് അടക്കം അമിതവിലയാണ് ഈടാക്കുന്നത് .അത് തന്നെ നിമിഷ നേരം കൊണ്ട് വിറ്റു തീരും. 400 ഡോളറാണ് ഏറ്റവും കുറഞ്ഞ വില. അടക്കം ചെയ്യാന്‍ ശവപ്പെട്ടികള്‍ കിട്ടാതായതോടെ ഫ്രിഡ്ജുകളിലടക്കം ശവശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും രാജ്യത്തു നിന്ന് വരുന്നുണ്ട്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച നഗരമാണ് ഇക്വഡോര്‍. ദിവസം 150 കേസുകള്‍ വീതം ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നു.

You must be logged in to post a comment Login