മിക്കവരും ചെവിയിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവരാണ് . എന്നാല്‍ ഇത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനുദാഹരണമാണ് യുകെയില്‍ ഒരു മുപ്പത്തിയൊന്നുകാരന് സംഭവിച്ചത്.
പെട്ടന്ന് തലചുറ്റി വീണതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചത്. തീര്‍ത്തും ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ എത്തിച്ച രോഗിയുടെ പ്രശ്നം എന്താണെന്ന് ഡോക്ടർമാര്‍ക്കുപോലും ആദ്യം മനസ്സിലായില്ല.
അഞ്ചു വര്‍ഷമായി രോഗിക്ക് ഇടതുചെവിക്ക് കേള്‍വിശക്തി കുറവുണ്ടെന്നും രോഗിക്ക് കഴിഞ്ഞ ഒരാഴ്ചയായി തലവേദനയും ഛര്‍ദിയും ഉണ്ടായിരുന്നതായും അറിഞ്ഞതോടെയാണ് സിടി സ്കാന്‍ എടുക്കുന്നത് . തുടർന്നാണ് വില്ലന്‍ ഇയര്‍ ബഡ്സ് ആണെന്നു കണ്ടെത്തുന്നത് . രോഗിക്ക് Pseudomonas ആറുജിനോസ എന്ന അണുബാധയായിരുന്നു . ബ്രെയിന്‍ ടിഷ്യൂവിനു സമീപത്തായി വര്‍ഷങ്ങളായി അടിഞ്ഞിരുന്ന കോട്ടന്‍ ബഡ് ആയിരുന്നു അണുബാധയുണ്ടാക്കിയത്. എട്ടാഴ്ച ചികിത്സയില്‍ തുടര്‍ന്ന രോഗി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.
നാമെല്ലാം ഇയർ ബഡ്സുകൾ ഉപയോഗിക്കുന്നത് പ്രധാനമായും ചെവിക്കായം നീക്കാനാണ് . എന്നാൽ ഈ ചെവിക്കായം ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവിക ശുചീകരണ പ്രക്രിയയാണ് . സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. പക്ഷെ ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറിപ്പോകാനിടയാക്കുകയോ ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ടിംബാനിക്ക് മെംബറേനു പോറൽ വീഴാനോ സാധ്യതയുണ്ടാക്കും. ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത് ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് . കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നും മാത്രം ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം മാത്രം ബഡ്സ് ഉപയോഗിക്കുക . ബഡ്സിൽ പൊടിയും അഴുക്കും കയറാതെ സൂക്ഷിക്കണം.

You must be logged in to post a comment Login