പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ യുവജനവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്ന് ഡിവൈഎഫ്‌ഐ. ആവശ്യം അനുഭവപൂര്‍വം സര്‍ക്കാര്‍ പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും വികെ സനോജ് പറഞ്ഞു. 2013ലും 2022ലും തങ്ങള്‍ക്ക് ഒരേ നിലപാടാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയില്ല ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നതെന്നും സനോജ് വ്യക്തമാക്കി. യുവജനങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരള സര്‍ക്കാരെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.
വികെ സനോജ് പറഞ്ഞത്: യുവജന വിരുദ്ധമായ സമീപനമാണെന്ന് തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പ്രത്യേകത പരിത സ്ഥിതിയില്‍ ഇങ്ങനെ ഒരു ഉത്തരവ് യുവതി യുവാക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുക. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കാരണം അത്രയും അഭ്യാസ്തവിദ്യരായ ആളുകളാണ് ഇവിടെയുള്ളത്. അവരെ സാരമായി ബാധിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടപ്പോള്‍ അനുഭാവപൂര്‍ണ്ണമായാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉത്തരവ് റദ്ദാക്കിയുള്ള സര്‍ക്കാരിന്റ തീരുമാനത്തെ ഡിവൈഎഫ്‌ഐ സ്വാഗതം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 55-56 എന്ന നിലയിന്‍ നിന്ന് 60 ലേക്ക് ഉയര്‍ത്തപ്പെട്ടത് എങ്ങനെയെന്നതിനെ പറ്റി അറിവുണ്ട്.
